അബുദാബി : വിനിയാര്‍ഡ് ചര്‍ച്ചില്‍ പാസ്റ്റര്‍ ആയിരുന്ന തിരുവല്ല കടപ്ര മാന്നാര്‍ അട്ടത്തറ വീട്ടില്‍ ജോര്‍ജ് മാത്യൂസ്(53) തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രി യില്‍ വെച്ച് നിര്യാതനായി.
വര്‍ഷങ്ങളായി അബുദാബി യില്‍ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹം അബുദാബി പെന്തക്കോസ്റ്റല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു.
അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി യില്‍ സ്റ്റാഫ് നഴ്സായ ജാന്‍സിയാണ് ഭാര്യ. മക്കള്‍ : ജിയോ, ക്രിസ്, മനു.
മൃതദേഹം ഫെബ്രുവരി 23ന് രാവിലെ 10ന് ഭവന ത്തിലെ ശുശ്രൂഷ യ്ക്ക് ശേഷം പരുമല ചര്‍ച്ച് ഒാഫ് ഗോഡ് സെമിത്തേരി യില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവരങ്ങള്‍ക്ക്: 050 – 66 82 298 (വറുഗീസ് ജേക്കബ്).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary