ഷാര്‍ജ : അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് മണത്തല ചീനപ്പുള്ളി ഹൌസില്‍ എം. സി. അലിക്കുട്ടി യുടെ മകന്‍ എം. സി. നിയാസ് (37) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമി ക്കുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടു ആശുപത്രി യിലേക്ക് പോകും വഴി യാണ് മരണം സംഭവിച്ചത് എന്ന് ബന്ധു ക്കൾ അറിയിച്ചു.
ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്നു
ഷാര്‍ജ യിലെ സ്വകാര്യ കമ്പനി യില്‍ ജോലി ചെയ്തിരുന്ന നിയാസ് നാല് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. ഹജീറ യാണ് ഭാര്യ. മകള്‍ :സായ. ദുബായിലുള്ള നിസാര്‍, കുവൈറ്റിലുള്ള നാസര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary



