അബുദാബി : മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണ പ്പെട്ടു. അബുദാബി നാഷണൽ കാറ്ററിംഗ് കമ്പനിയിലെ (എൻ. സി. സി.) അഡ്മിനിസ്ട്രേഷൻ വിഭാഗ ത്തിൽ ജോലി ചെയ്യുന്ന അസ്ഹർ ആണ് വ്യാഴാഴ്ച മരിച്ചത്.
തിരുവനന്തപുരം കണിയാപുരം ബസ്സ് സ്റ്റാന്റിനു സമീപമുള്ള യമുനാ ഹൌസിൽ മുഹമ്മദ് കുഞ്ഞ് – ഷൈല ബീവി ദമ്പതി കളുടെ മകനാണ് ഇരുപത്തി എട്ടു വയസ്സുള്ള അസ്ഹർ. ഏക സഹോദരി സുമയ്യ. ഈ വർഷം ജനുവരിയിലാണ് അസ്ഹർ വിവാഹിതനായത്. ഭാര്യ ഹാഷിമി.
കഴിഞ്ഞ ആറു വർഷമായി അബുദാബി യിൽ ജോലി ചെയ്യുന്നു. അബുദാബി ഖലീഫാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും എന്ന് ബന്ധുക്കൾ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary