അബുദാബി : മലയാളി യുവാവ് അബുദാബിയില്‍ കുത്തേറ്റു മരിച്ചു. പത്തനം തിട്ട കലഞ്ഞൂര്‍ പള്ളി കിഴക്കേതില്‍ വീട്ടില്‍ രഞ്ജു രാജു (27) ആണ് ഉറങ്ങിക്കിടക്കവേ സഹ പ്രവര്‍ത്ത കന്‍െറ കുത്തേറ്റ് മരിച്ചത്.
മുസഫ മലബാര്‍ റസ്റ്റാറന്‍റ് കെട്ടിട ത്തിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച ഉച്ച യോടെ യായിരുന്നു സംഭവം. പാകിസ്ഥാന്‍ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ ആണ് കുത്തിയത് എന്ന് അറിയുന്നു. അറബ് ടെക് എന്ന കമ്പനി യില്‍ സ്റ്റോര്‍ കീപ്പര്‍ ആയിരുന്നു. രഞ്ജു
കലഞ്ഞൂര്‍ പള്ളി ജംഗ്ഷനില്‍ പള്ളിക്കിഴക്കേതില്‍ രാജു ജോര്‍ജ് – ഓമന ദമ്പതികളുടെ മകനാണ്. സഹോദരന്‍ : സഞ്ജു രാജു, റോബിയ യാണ് ഭാര്യ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary