ചാവക്കാട് : ബ്ലാങ്ങാട് കറുപ്പം വീട്ടില്‍ മുഹമ്മദ് റാഫി (49) മരണപ്പെട്ടു. ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുള്‍ ഖാദറിന്റെ സഹോദര നാണ്. ചാവക്കാട് ടൗണിലെ ‘ടേണിംഗ് പോയിന്റ്’ ടെക്സ്റ്റയില്‍സ് ആന്റ് ടൈലറിംഗ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. കട യിലേക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നാല് ദിവസം മുന്‍പ് മുംബൈ യിലേക്ക് പോയ തായിരുന്നു.
ശനിയാഴ്ച തിരികെ വരുന്ന തിനിടെ ട്രയിനില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര യിലെ രാജഗിരി യില്‍ സ്വകാര്യ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. തീവ്ര പരിചരണ വിഭാഗ ത്തില്‍ ആയിരുന്ന മുഹമ്മദ് റാഫി ഞായറാഴ്ച ഉച്ചക്കായിരുന്നു മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം മയ്യിത്ത് നാട്ടില്‍ എത്തിക്കുകയും വന്‍ ജനാവലി യുടെ സാന്നിദ്ധ്യ ത്തില്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു.
പിതാവ് : പരേതനായ അബു. മാതാവ് : പാത്തു. ഭാര്യ : ഹസീന. മക്കള്‍ : മുഹ്സിന, വസിം. കെ. വി. അബ്ദുള്‍ ഖാദറിനെ കൂടാതെ കെ. വി. അഷ്‌റഫ് (ദേശാഭിമാനി തൃശ്ശൂര്‍), കെ. വി. ഹാഷിം (ടേണിംഗ് പോയിന്റ് ചാവക്കാട്) എന്നിവരും സഹോദരങ്ങളാണ്.
ചാവക്കാട്ടെ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തി ച്ചിരുന്ന സഹൃദയ നായ റാഫി യുടെ മരണം ഇപ്പോഴും വിശ്വസി ക്കാനാവാതെ ഇരിക്കുക യാണ് സുഹൃത്തുക്കളും സഹ പ്രവര്‍ത്ത കരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary