അബുദാബി : പ്രശസ്ത കവി യും ഗാന രചയിതാവു മായ രാപ്പാൾ സുകുമാരൻ നായർ രചനയും അദ്ദേഹ ത്തി ന്റെ മകനും ഗായകനും സംഗീത സംവി ധായ കനു മായ എം. ഹരി കൃഷ്ണ സംഗീത സംവിധാന വും നിർവ്വ ഹിച്ച ‘നിശാ ഗന്ധി’ എന്ന സംഗീത ആൽബ ത്തി ന്റെ പ്രകാശനവും സംഗീത നിശ യും ഒക്ടോബര്‍ 13 വെള്ളി യാഴ്ച രാത്രി 7. 30ന് മുസ്സഫ യിലെ മലയാളീ സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് സംഘാട കര് വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.
പ്രശസ്ത ഗായകരായ പി. ജയ ചന്ദ്രൻ, വിദ്യാ ധരൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യർ തുടങ്ങി യവര്‍ ആലപിച്ച 11 ലളിത ഗാന ങ്ങൾ അടങ്ങിയ ‘നിശാ ഗന്ധി’ എന്ന ആൽബ ത്തിന്റെ സി. ഡി. യുടെ പ്രകാശന കർമ്മം സംഗീത സംവി ധായകൻ വിദ്യാ ധരൻ മാസ്റ്റർ നിർവ്വഹിക്കും. നിശാ ഗന്ധി യുടെ ഭാഗ മായി നടക്കുന്ന ഗുരു വന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചര്‍ കലാ കാരനു മായ ജയ രാജ് വാര്യര്‍ അവതാരക നായി രിക്കും.
തുടർന്ന് നടക്കുന്ന ‘നിശാഗന്ധി’ സംഗീത നിശ യില്‍ മലയാള സിനിമ യിൽ പാട്ടിന്റെ പൂക്കാലം തീർത്ത രവീ ന്ദ്രൻ, ജോൺ സൺ, കൊടകര മാധ വൻ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങൾ പിന്നണി ഗായക രായ ലതിക, കബീർ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലൻ, ശ്രുതി നാഥ് തുടങ്ങി യവര്‍ ആലപിക്കും.
പരിപാടി കളെ കുറിച്ച് വിശദീ കരിക്കു വാനായി അബു ദാബി യില്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിൽ വിദ്യാധരൻ മാസ്റ്റർ, ജയ രാജ് വാര്യർ, ലതിക, രാപ്പാൾ സുകു മാരൻ നായർ, എം. ഹരികൃഷ്ണ എന്നിവര്‍ സംബ ന്ധിച്ചു.
സംഗീത പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ലളിത സുന്ദര ഗാന ങ്ങളാണ് സംഗീത നിശ യില്‍ അവ തരി പ്പിക്കു ക എന്നും വിദ്യാ ധരന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിവരങ്ങള്‍ക്ക് : ഫോണ്‍- 055 200 73 05