അബു ദാബി : എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി യിലെ അംഗീകൃത ഇന്ത്യൻ സംഘ ടന കൾ ചേർന്ന് ഇന്ത്യാ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച കലാ സാംസ്കാ രിക പരി പാടി കൾ ശ്രദ്ധേയമായി.
ചടങ്ങിൽ മുഖ്യാതിഥി യായി പങ്കെടുത്ത ഇന്ത്യൻ അംബാസി ഡർ നവ് ദീപ് സിംഗ് സൂരി ആഘോഷ പരിപാടി കൾ ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര ഭാരത ത്തിന്റെ എഴുപതാം വാർഷികം യു. എ. ഇ. യിലെ ഇന്ത്യാ ക്കാർ ക്കൊപ്പം ആഘോഷി ക്കുവാൻ കഴിഞ്ഞ തിൽ അതി യായി സന്തോഷി ക്കുന്നു എന്നും വിദേശത്തു ജീവി ക്കു മ്പോഴും മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വരാണ് പ്രവാസി ഇന്ത്യ ക്കാര് എന്നും ഇന്ത്യൻ സ്ഥാന പതി പറഞ്ഞു.
തുടർന്നു വൈവിധ്യ ങ്ങളായ കലാ സാംസ്കാരിക പരി പാടി കൾ അരങ്ങേറി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ ഭാരത ത്തിലെ എഴുപതു വർഷത്തെ പ്രധാന സംഭവ ങ്ങളും അടങ്ങുന്ന ചിത്രീകരണ ങ്ങളും ദേശ ഭക്തി ഗാനങ്ങളും അവതരി പ്പിച്ചു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബു ദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോ സ്സിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് ആഘോഷ പരി പാടി കൾ സംഘ ടിപ്പിച്ചത്.