ദുബായ് : കേരള പ്പിറവിയുടെ വജ്ര ജൂബിലി ആഘോഷ ങ്ങളുടെ ഗള്‍ഫ് പതിപ്പ് ദുബായില്‍ അരങ്ങേറുന്നു.
‘എന്റെ കേരളം എന്റെ മലയാളം സ്മരണ യുടെ അറുപതാണ്ട്’ എന്ന ആശയ ത്തെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി യുടെ നേതൃത്വ ത്തില്‍ ഒരുക്കുന്ന മൂന്നു ദിവസ ത്തെ സാഹിത്യോത്സവത്തിന് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ മെയ് 4 വ്യാഴാഴ്ച വൈകു ന്നേരം 8 മണിക്ക് കവി സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്യുന്ന തോടെ സാഹിത്യോ ത്സവ ത്തിന് തുടക്ക മാകുന്നു.
മെയ് 5 വെള്ളി യാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന വിവിധ മലയാള രചനാ മത്സര ങ്ങളില്‍ ഒന്‍പതാം ക്ലാസ്സു മുതല്‍ 12 വരെ യുള്ള വിദ്യാർ ത്ഥി കൾക്ക് പങ്കെടുക്കാം.
തുടർന്ന് ‘വായന, എഴുത്ത്, ആസ്വാദനം’ എന്ന വിഷയ ത്തില്‍ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹനന്, കവി സച്ചിദാനന്ദന്, പ്രൊഫ കെ. ഇ. എന്‍. കുഞ്ഞ ഹമ്മദ്, പ്രൊഫ. എം. എം. നാരായണന്, ടി. ഡി. രാമ കൃഷ്ണന് എന്നിവർ പങ്കെടുക്കുന്ന ശില്പ ശാലയും സംവാദവും നടക്കും.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം രണ്ടു മണി മുതല്‍ ‘മാധ്യമ ഭാഷയും സംസ്കാ രവും’ എന്ന വിഷയത്തില്‍ ടോക് ഷോ അവത രി പ്പിക്കും. വൈകു ന്നേരം 3.30 മുതല്‍ ആറു മണി വരെ ‘പ്രവാസ രചനകള്‍ ഒരു അന്വേഷണം’ എന്ന വിഷയ ത്തില്‍ ശില്പശാല. തുടര്‍ന്ന് 6 മണിക്ക് സാംസ്കാരിക സമ്മേളനം. മെയ് 6 ശനിയാഴ്ച സ്കൂള്‍ അദ്ധ്യാ പകര്‍ക്കു വേണ്ടി യുള്ള ഭാഷാ സെമി നാറും ശില്പ ശാല യും നടക്കും.
വിവരങ്ങള്‍ക്ക് : 058 812 77 88, 055 75 24 284