അബുദാബി : ഇന്ത്യാ മഹാരാജ്യം അറുപത്തിയേഴാം സ്വാതന്ത്ര്യം ആഘോഷി ക്കുന്ന വേളയില്‍ രാജ്യത്തെ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജന സമൂഹ ങ്ങളുടെ പക്ഷം ചേര്‍ന്ന്, സ്വാതന്ത്ര്യ ത്തിന്റെ അരുളും പൊരുളും അര്‍ത്ഥവും അന്വേഷിച്ചു കൊണ്ട് ഗള്‍ഫ് സത്യധാര അബുദാബി ക്ലസ്റ്റര്‍ സംഘടിപ്പിച്ച സെമിനാര്‍ ക്രിയാത്മക ആഘോഷത്തിന്റെ വ്യതിരിക്തത കൊണ്ട് ശ്രദ്ധേയമായി.
മാറിയ കാലത്തും ലോകത്തും സ്വാതന്ത്ര്യത്തിന്റെ പുതിയ അര്‍ത്ഥ തലങ്ങളും അതുയര്‍ത്തുന്ന സംശയ ങ്ങളും ഉത്തര ങ്ങളും ചര്‍ച്ച ചെയ്ത “സ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത്” എന്ന പ്രമേയം കെ. കെ. മൊയ്തീന്‍ കോയയും രാജ്യ സ്വാതന്ത്ര്യം ഇനിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അനുഭവ ഭേദ്യമായിട്ടില്ലാത്ത മുസ്ലിം, ദലിത്, ആദിവാസികളാദി പാര്‍ശ്വ വല്‍കൃത ജനപഥ ങ്ങളുടെ ആശങ്ക കളും സ്വാതന്ത്ര്യ വാഞ്ചകളും ചര്‍ച്ച ചെയ്ത “പാര്‍ശ്വ വല്‍കൃത സ്വാതന്ത്ര ദിന ചിന്തകള്‍” എന്ന വിഷയം അലവിക്കുട്ടി ഹുദവിയും അവതരിപ്പിച്ചു.
തുടര്‍ന്നു സദസ്സ് സ്വാതന്ത്ര്യ ദിന സമൂഹ പ്രതിജ്ഞ എടുത്തു. അബു ദാബി ഇസ്ല്കാമിക് സെന്റെറില്‍ നടന്ന സെമിനാര്‍, സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് സത്യധാര ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ മൗലവി ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ തങ്ങള്‍, ഷുഐബ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് ബാഖവി കടമേരി സ്വാഗതവും സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി, സംഘടന