അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

February 28th, 2017

poet-asmo-puthenchira-ePathram
ദുബായ് : യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി കള്‍കായി ഏർപ്പെ ടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക കവിതാ പുര സ്കാരം പ്രഖ്യാ പിച്ചു.

ufk-asmo-puthenchira-poetry-award-ePathram

ഷീബാ ഷിജു വിന്റെ ‘ഒസ്യത്ത്’ എന്ന കവിത യാണ്‍ ഒന്നാം സമ്മാനം നേടി യത്. മനീഷ് നരണിപ്പുഴ യുടെ ‘ഒറ്റ ഫ്രെയി മിലും ഒതുങ്ങാതെ’ എന്ന കവിത രണ്ടാം സ്ഥാനവും സൈഫുദ്ദീൻ തൈക്കണ്ടി യുടെ ‘സ്വാതന്ത്യം’ എന്ന കവിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാർച്ച് മൂന്ന് വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സംഘടിപ്പി ക്കുന്ന ‘സ്നേഹ സായാഹ്നം’എന്ന പരിപാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാ രങ്ങൾ സമ്മാ നിക്കും.

എഴുത്തു കാരനും മാധ്യമ പ്രവർത്ത കനു മായ ജയറാം സ്വാമി അദ്ധ്യ ക്ഷനും പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര, ഗിരിജാ നവനീത്, സി. പി. അനിൽ കുമാർ, ഹണി ഭാസ്കരൻ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് വിജയി കളെ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്

February 23rd, 2017

director-sreejith-poyilkkav-ePathram
ന്യൂദല്‍ഹി : ജന സംസ്‌കൃതി നടത്തിയ ഏഴാമത് സഫ്ദർ ഹാഷ്മി അഖി ലേന്ത്യാ നാടക രചനാ മത്സര ത്തില്‍ ശ്രീജിത് പൊയില്‍ കാവ് പുരസ്‌കാര ജേതാ വായി. ശ്രീജിത്തി ന്റെ ‘എന്‍. എച്ച്.-77 ദുരന്ത ത്തിലേക്ക് ഒരു പാത’ എന്ന രചന യാണ് പുരസ്‌കാര ത്തിന് അർഹമായത്.

പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള, ഡോ. സാം കുട്ടി പട്ടംകരി, ജോ മാത്യു എന്നിവ രട ങ്ങിയ ജൂറി യാണ് പുരസ്‌കാര ജേതാവിനെ തെര ഞ്ഞെ ടുത്തത്.

കോഴിക്കോട് പോയില്‍ കാവ് സ്വദേശി യാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍ നിന്നും ബിരുദവും ബിരു ദാനന്തര ബിരുദവും നേടിയ ശ്രീജിത് നിര വധി നാടക ങ്ങള്‍ സംവി ധാനം ചെയ്തിട്ടുണ്ട്. രണ്ട് തവണ രചനക്കും സംവി ധാന ത്തിനു മുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥ മാക്കി യിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാടക മത്സര മായ അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തില്‍ ശ്രീജിത്ത് സംവിധാനം ചെയ്ത ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടക ത്തിലൂടെ മികച്ച സംവിധായ കനുള്ള പുരസ്കാരം ഈ വര്ഷം ശ്രീജിത്ത് കരസ്ഥമാക്കി.

ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘ ടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സര ത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചന യായി തെര ഞ്ഞെ ടുക്ക പ്പെട്ടി രുന്നു. സദാചാര വാര്‍ത്തകള്‍, എക്കോ, മറു പിറവി, പുഴു പ്പല്ല്, സമീറ പറയുന്നത്, ദ്വയം, മൂന്നാം നാള്‍ തുടങ്ങി യവ യാണ് പ്രധാന രചനകള്‍.

- pma

വായിക്കുക: , , ,

Comments Off on സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്

പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു

February 20th, 2017

logo-payyanur-souhruda-vedi-epathram
അല്‍ഐന്‍ : പ്രവാസി കൂട്ടായ്മ യായ പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു. എടച്ചേരി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേ ളന ത്തില്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

വി.ടി.വി. ദാമോദരന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. സൗഹൃദ വേദി ഗ്ലോബൽ കോഡിനേറ്റർ സി. പി. ബ്രിജേഷ്, ദുബായ് പ്രതിനിധി എം. അബ്ദുൽ നസീർ എന്നി വർ സംസാരിച്ചു.

എടച്ചേരി സന്തോഷ്‌ കുമാര്‍ (പ്രസിഡണ്ട്), എന്‍. ശശി കുമാര്‍ (വൈസ് പ്രസിഡണ്ട്), വി. കെ. വിനോദ് കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ. ജനാര്‍ദ്ദനന്‍ (ജോയിന്റ് സെക്രട്ടറി), ബാബു കായനി (ട്രഷറര്‍), കെ. പി. സുരഭി (ജനറല്‍ കണ്‍ വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അല്‍ഐൻ അലാദിൻ റസ്റ്റോറന്റ് ഓഡിറ്റോറി യത്തില്‍ വെച്ചു ചേര്‍ന്ന രൂപീ കരണ യോഗ ത്തില്‍ പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തു കളില്‍ നിന്നു മുള്ള നിര വധി പ്രവാസി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു

ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

February 19th, 2017

onv-indraneelima-epathram
അബുദാബി : കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ അബു ദാബി കേരള സോഷ്യൽ സെന്ററിൽ ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലുകൾ’ എന്ന ശീർഷക ത്തിൽ ഒ. എൻ. വി. അഴീക്കോട് അനു സ്‌മര ണവും സാംസ്‌കാ രികോൽ സവ വും സംഘടിപ്പിച്ചു. മൂന്നു ദിവസ ങ്ങളി ലായി നടന്ന പരിപാടി കെ. എസ്. സി. യിലും മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തിലും ആയി ട്ടാണ്‍ സംഘടി പ്പിച്ചത്.

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥി ആയി സംബന്ധിച്ച പരി പാടി യുടെ ഉദ്ഘാടനം സാംസ്‌ കാരിക വകുപ്പു മുൻ മന്ത്രി എം. എ. ബേബി നിര്‍ വ്വഹി ച്ചു. അഴീക്കോടി ന്റെ സംവാദ മണ്ഡ ലങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹ നനും ഒ. എൻ. വി. യുടെ സന്ദ ർഭ ങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് ഇ. പി. രാജ ഗോപാലനും സംസാരിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്ഭനാഭൻ അദ്ധ്യ ക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ, ജമിനി ഗണേഷ് ബാബു, അബുദാബി ശക്‌തി തിയ്യ റ്റേഴ്‌സ് പ്രസി ഡന്റ് വി. പി. കൃഷ്‌ണ കുമാർ, ജനറൽ സെക്ര ട്ടറി സുരേഷ് പാടൂർ തുടങ്ങി യവര്‍ പ്രസം ഗിച്ചു.

രണ്ടാം ദിവസം നടന്ന കവിത ക്യാമ്പില്‍ ‘കവിത യുടെ ജീവന്‍’ എന്ന വിഷ യത്തില്‍ ഇ. പി. രാജ ഗോപാലന്‍ പ്രഭാഷണം നടത്തി. കമറുദ്ദീന്‍ ആമയം, ടി. എ. ശശി, സര്‍ജു ചാത്തന്നൂര്‍, അബൂ ബക്കര്‍, സോഫിയ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന ‘കഥാ കാരന്മാ രോടൊപ്പം’ എന്ന പരിപാടി യില്‍ സുഭാഷ് ചന്ദ്രന്‍, എം. നന്ദ കുമാര്‍, അഷ്റഫ് പെങ്ങാട്ടയില്‍, സലിം അയിനത്തേ്, പി. മണി കണ്ഠന്‍, ഷാജഹാന്‍ മാടമ്പാട്ട്, കെ. എം. അബ്ബാസ്, മുരളി മീങ്ങോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള സോഷ്യൽ സെന്റർ ശക്തി തിയ്യറ്റേഴ്‌സു മായി സഹകരിച്ചു കൊണ്ട് മൂന്നാം ദിവസ മായ ശനിയാഴ്ച മലയാളി സമാജത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തോടെ പരി പാടി കള്‍ക്ക് സമാ പന മായി.

- pma

വായിക്കുക: , , , ,

Comments Off on ഒ. എൻ. വി. – അഴീക്കോട് അനുസ്മരണം സംഘടി പ്പിച്ചു

Page 47 of 53« First...102030...4546474849...Last »

« Previous Page« Previous « നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി
Next »Next Page » സംസ്ഥാനത്ത് ഗുണ്ടാവേട്ട »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha