ദുബായ് : മലപ്പുറം ജില്ലയിലെ എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ എന്നീ നാലു പഞ്ചായത്തു കളിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മ യായ ‘ഇടപ്പാളയം’ ദുബായ് ചാപ്റ്റർ ജനറൽ ബോഡി യോഗ വും പ്രവാസി സംഗമ വും 2019 നവംബർ 1 (വെള്ളി) ഉച്ചക്കു 2.30 മുതല്‍ അജ്‌മാന്‍ ക്രോം വെൽ യു. കെ. ക്യാമ്പസ് ഹാളിൽ വെച്ച് നടക്കും എന്നു ഭാരവാഹികള്‍ അറി യിച്ചു.
നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച എടപ്പാള്‍ സ്വദേശികളെ ചടങ്ങില്‍ ആദരിക്കും.
ഫ്ലവേഴ്സ് കോമഡി ഉല്‍സവം ഫെയിം പ്രമോദ് എടപ്പാൾ നയിക്കുന്ന മിമിക്സ് പ്രോഗ്രാം, സൂര്യ ചാനല്‍ മ്യൂസിക് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയ യായ ഗായിക സലീന എടപ്പാൾ ഒരുക്കുന്ന ഗാനമേള, അംഗങ്ങളുടെ വിവിധ കലാ പരി പാടി കളും അരങ്ങേറും. കൂടുതൽ വിവര ങ്ങൾക്ക് : 050 782 76 76.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം