അബുദാബി : എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം അബുദാബി കേരള സോഷ്യല്‍ സെന്‍ററിൽ നടന്നു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദി ന്‍െറ ചിത്രം മണൽ ഉപയോ ഗിച്ച് ആലേഖനം ചെയ്താണ് സാൻഡ് ആർട്ടിസ്റ്റ് ഉദയൻ പരി പാടി യുടെ ഔപചാരിക ഉദ്ഘാ ടനം നിര്‍വ്വ ഹിച്ചത്.
പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി വിഷയ അവതരണം നടത്തി. പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീ കരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.
ആദ്യകാല പ്രവാസി കളും എടപ്പാള്‍ സ്വദേശി കളുമായ ഹൈദ്രോസ് ഹാജി, താഹ മാസ്റ്റര്‍, പ്രമുഖ ഗായക നായ കാദര്‍ഷാ എടപ്പാള്‍, സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ എന്നിവരെ ആദരിച്ചു.
ഇടപ്പാളയം സെക്രട്ടറി ഹബീബ് റഹ്മാന്‍ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. കേരളത്തിന്റെയും യു. എ. ഇ. യുടെയും ദൃശ്യങ്ങൾ മണലിൽ ചിത്രീകരിച്ച് ഉദയന്റെ മണൽ ചിത്ര രചനയും ഗാന മേളയും അരങ്ങേറി. ജന പങ്കാളിത്തം കൊണ്ട് ‘ഇടപ്പാളയം’ ഉദ്ഘാടന പരി പാടി ശ്രദ്ധേയ മായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി