അബുദാബി : വർഗ്ഗീയത യും വംശീയത യും ലോകത്ത് വർദ്ധിച്ചു വരിക യാണ് എന്നും മുതലാളി ത്ത പ്രത്യയ ശാസ്ത്ര ത്തിന്റെ ഭാഗ മായി ട്ടാണ് ഇത് സൃഷ്ടിക്ക പ്പെടു ന്നത് എന്നും സാഹിത്യ കാരൻ കെ. പി. രാമ നുണ്ണി അഭി പ്രായ പ്പെട്ടു.
ദൈവ ത്തിന്റെ പുസ്തകം എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ കുറിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച ആസ്വാദന ത്തിൽ സംസാരി ക്കുക യായി രുന്നു കെ. പി. രാമ നുണ്ണി.
വർഗ്ഗീയത യും വംശീയതയും വളരുന്ന തിന്റെ പിറകി ലുള്ള സാമ്പത്തിക തത്വ ശാസ്ത്ര ങ്ങൾ കൂടി മനസ്സി ലാക്കി ക്കൊണ്ടുള്ള പ്രതി രോധ പ്രക്രിയ കൾക്ക് പുരോ ഗമന ശക്തികൾ പ്രവർത്തി ക്കണം. സാമ്പത്തിക നിർണ്ണയ വാദ ത്തിൽ മാത്രം ഊന്നി ക്കൊണ്ട് നമുക്ക് ഇന്ന് നേരി ടുന്ന സാഹ ചര്യങ്ങളെ സംബോധന ചെയ്യുവാൻ സാധി ക്കുക യില്ല.
മത ത്തിന്റെയും സംസ്കാര ത്തി ന്റെയും വിമോചന പരമായ മൂല്യങ്ങളെ കൂടി ഉയർത്തി പ്പിടിച്ചു കൊണ്ടു മാത്രമേ അതിനെ ദുരുപയോഗം ചെയ്യുന്ന വർക്ക് എതിരെ പട നയി ക്കു വാൻ സാധി ക്കുക യുള്ളൂ എന്നും രാമനുണ്ണി അഭിപ്രായ പ്പെട്ടു.
കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ, കെ. എസ്. സി. മുൻ പ്രസിഡണ്ടും അബു ദാബി ശക്തി അവാർഡ് കമ്മിറ്റി കൺവീനറും കൈരളി ടി. വി. ഡയറക്ടറു മായ മൂസ മാസ്റ്റർ എന്നി വർ സംസാ രിച്ചു.
ജനറൽ സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലി ക്കോട് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, സാഹിത്യം