അബുദാബി : മലയാളം മിഷന്റെ സഹ കരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരള പ്പിറവി ദിന ആഘോഷം ‘ഭൂമി മല യാളം’ എന്ന പേരിൽ 2019 നവംബർ 1 വെള്ളി യാഴ്ച വൈകു ന്നേരം 5 മണി മുതൽ കെ. എസ്. സി. അങ്കണ ത്തിൽ അരങ്ങേറും.
മലയാളം മിഷന്റെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ വിപുലീ കരി ക്കുന്ന തിനും ആഗോള തല ത്തില്‍ ഭാഷാ അടിസ്ഥാന ത്തില്‍ മലയാളി കളെ ഒരു ഏകീകൃത പ്രവര്‍ ത്തനത്തി ന്റെ ഭാഗ മാക്കു ന്നതിനും വേണ്ടിയുള്ള പദ്ധതി യാണ് ‘ഭൂമി മലയാളം’.
കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടി പ്പിക്കുന്ന ‘പ്രശ്നോ ത്തരി’ മത്സരവും ഇതി ന്റെ ഭാഗ മായി നടക്കും. പ്രമുഖ സാംസ്കാരിക പ്രവർത്ത കൻ ഡോ. പി. കെ. പോക്കർ പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശ ത്തിന്റെ പശ്ചാത്തല ത്തില്‍ കേരളത്തിന്ന് അകത്തും പുറത്തു മായി ഒരുക്കി യിരി ക്കുന്ന ഈ പരി പാടി ഭാഷാ പ്രതിജ്ഞ യോടു കൂടിയാണ് ആരംഭി ക്കുക.
മലയാളം മിഷന്റെ കീഴില്‍ അബു ദാബി യിലെ വിവിധ കേന്ദ്ര ങ്ങളി ലായി നടന്നു വരുന്ന സൗജന്യ മലയാളം പഠന ക്ലാസില്‍ പങ്കാളി കളായി രിക്കുന്ന അദ്ധ്യാ പകരും വിദ്യാര്‍ത്ഥി കളും ചേര്‍ന്ന് ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പരി പാടി കള്‍ ഭൂമി മലയാള ത്തിന്റെ ഭാഗ മായി അരങ്ങേറും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, സാഹിത്യം