അബുദാബി : യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബു ദാബി മലയാളി സമാജ ത്തിന്‍െറ പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.
രാജ്യത്തിന്റെ സമൃദ്ധി യിലും മികച്ച മുന്നേറ്റ ത്തിനും യു. എ. ഇ. യുടെ സമാധാന ത്തിനും പ്രവാസി മലയാളി സമൂഹ ത്തിന്റെ സംഭാവന കള്‍ വളരെ പ്രശംസ നീയ മാണ് എന്നും മലയാളി സമാജ ത്തിന്റെ ഉദ്‌ഘാടന പരി പാടി യിൽ യു. എ. ഇ. സർക്കാരിന്റെ പ്രാതിനിധ്യം കാണി ക്കുന്നത് ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള ഗാഢ മായ സൗഹൃദ ത്തിന്റെയും പര സ്‌പര ബഹു മാന ത്തിന്റെയും തെളി വാണ് എന്നും ഉല്‍ ഘാടന പ്രസംഗ ത്തില്‍ ശൈഖ് നഹ്യാൻ ബിന്‍ മുബാറക് സൂചി പ്പി ച്ചപ്പോള്‍ നിറഞ്ഞ കയ്യടി കളോടെ യാണ് ഈ വാക്കു കള്‍ സദസ്സ് ഏറ്റു വാങ്ങിയത്.
സമാജം പ്രസിഡന്‍റ് ബി. യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം മുഖ്യ രക്ഷാധി കാരി യും ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ മുഖ്യ അതിഥി ആയി രുന്നു.
പേട്രണ്‍ ഗവര്‍ണര്‍ മാരായ കെ. മുരളീ ധരന്‍ (എസ്. എഫ്. സി. ഗ്രൂപ്പ്), ഗണേഷ് ബാബു (ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍), ബാലന്‍ വിജയന്‍ (ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ്), ലൂയിസ് കുര്യാ ക്കോസ് (സണ്‍ റൈസ് മെറ്റല്‍ വര്‍ക്ക്) എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി കെ. സതീഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ ഫസലുദ്ധീന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസി ഡന്റ് പി. ടി. റഫീഖ്, ജോ.സെക്രട്ടറി മഹ്ബൂബ്, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, മീഡിയ കോഡി നേറ്റർ ജലീൽ ചോലയിൽ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നേതൃത്വം നൽകി.
മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ്(കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്. തൊഴി ലാളി കള്‍ തിങ്ങി പ്പാര്‍ക്കുന്ന ഐക്കാഡ് റസി ഡന്‍ ഷ്യൽ ഏരിയക്ക് സമീപ മാണ് സമാജം പ്രവര്‍ ത്തനം ആരംഭിച്ചി രിക്കുന്നത് എന്നതു കൊണ്ട് സാധാ രണ ക്കാ രായ പ്രവാസി കൾക്ക് ഇടയി ലേക്ക് സമാജ ത്തിന്റെ പ്രവർ ത്തന ങ്ങൾ കൂടുതൽ വ്യാപിപ്പിക്കു വാൻ സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം