അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.
പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.
ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.
തായാട്ട് അവാര്‍ഡ് പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.
അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സാഹിത്യം