അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല’ (സീസൺ-2) സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7:30 ന് സെൻ്റർ അങ്കണത്തിൽ അരങ്ങേറും.
അബുദാബിയിലെ പ്രതിഭാ ധനരായ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തി കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.
കൂടാതെ അബുദാബി മാട്ടൂൽ കെ. എം. സി. സി. ടീം അവതരിപ്പിക്കുന്ന കോൽക്കളിയും പരിപാടിക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം.
പ്രവാസികളായി കഴിയുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് എല്ലാ വർഷവും കൾച്ചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.