അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം 2023 ജനുവരി 13 വെള്ളിയാഴ്ച ആരംഭിക്കും. യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള എട്ട് സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങള്‍ ജനുവരി 31 വരെയുള്ള ദിവസങ്ങളിലായി അരങ്ങില്‍ എത്തും.
സമാപന ദിവസം കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഫല പ്രഖ്യാപനം നടത്തും. വിവിധ വിഭാഗ ങ്ങളിലെ നാടകങ്ങള്‍ ക്കുള്ള സമ്മാന ദാനവും നടക്കും.
ജനുവരി 14 ശനിയാഴ്ച ആദ്യ നാടകം അരങ്ങില്‍ എത്തും. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഇന്ത്യ സോഷ്യൽ സെന്‍റർ അജ്‌മാൻ അവതരിപ്പിക്കുന്ന ‘നവ രാഷ്ട്ര’ യാണ് ഉദ്ഘാടന നാടകം.
ജനുവരി 15 ഞായറാഴ്ച സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്യുന്ന ‘ലങ്കാ ലക്ഷ്മി’ ഷാർജ ചമയം തിയേറ്റർ അവതരിപ്പിക്കും.