മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം

March 17th, 2024

shakthi-nayanar-memorial-football-third-tournament-opening-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ ഫുട് ബോൾ ടൂർണ്ണ മെൻ്റ് ഉദ്ഘാടനം അബുദാബി സൺ റൈസ് സ്‌കൂൾ പ്രിൻസിപ്പാൾ രാജേന്ദ്രൻ നായർ നിർവ്വഹിച്ചു.

ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. അഹല്യ ഹോസ്പിറ്റലിൽ സീനിയർ മാനേജർ സൂരജ് പ്രഭാകർ മുഖ്യാതിഥിയായി.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ടൂർണ്ണ മെൻ്റ് കോഡിനേറ്റർ ടി. കെ. മനോജ്, ശക്തി തിയ്യറ്റേഴ്‌സ് മുഖ്യ രക്ഷാധികാരി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, വി.പി. കൃഷ്ണ കുമാർ, ഗോവിന്ദൻ നമ്പൂതിരി, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല എന്നിവർ സംസാരിച്ചു.

52 ടീമുകൾ മാറ്റുരക്കുന്ന ഫുട് ബോൾ ടൂർണ്ണ മെൻ്റ് ഉദ്ഘാടന വേദിയിൽ അഞ്ഞൂറോളം പേർ അണി നിരന്ന മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധേയമായി. മുസഫയിലെ അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലാണ് മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ ഫുട് ബോൾ ടൂർണ്ണ മെൻ്റ് നടക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം

ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ

March 14th, 2024

shakthi-e-k-nayanar-memorial-football-tournament-ePathram
അബുദാബി : മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ സ്മരണാർത്ഥം അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ 5 എ – സൈഡ് ഫുട് ബോൾ ടൂർണ്ണമെൻ്റ് 2024 മാർച്ച് 16, 17 തിയ്യതികളിൽ (ശനി, ഞായർ ദിവസങ്ങളിൽ) രാത്രി 9 മണി മുതൽ മുസഫയിലെ അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

press-meet-shakthi-footbal-ePathram

മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 38 ടീമുകളും കുട്ടി കളുടെ വിഭാഗത്തില്‍ 14 ടീമുകളുമാണ് മത്സര ങ്ങളിൽ മാറ്റുരക്കുക. 52 ടീമുകളിലായി അഞ്ഞൂറോളം കളിക്കാര്‍ അണി നിരക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും നേതൃത്വം കൊടുക്കുന്നത് ശക്തി പ്രവര്‍ത്തകർ തന്നെയാണ്. കുട്ടികളുടെ മത്സരങ്ങൾ 4 ഗ്രൂപ്പുകളിലും മുതിർന്നവരുടെ മത്സര ങ്ങൾ 8 ഗ്രൂപ്പുകളിലുമായി ലീഗ് അടിസ്ഥാനത്തില്‍ നടക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നില്‍ എത്തുന്ന രണ്ട് ടീമുകളായിരിക്കും അടുത്ത റൗണ്ടിൽ പ്രവേശിക്കുക.

മൊത്തം 114 മാച്ചുകളിലായി നടക്കുന്ന ടൂര്‍ണ്ണമെൻറിൽ നിന്നും മികച്ച ഒന്നും രണ്ടും മൂന്നും ടീമുകളെ കണ്ടെത്തി ട്രോഫിയും മെഡലുകളും സമ്മാനിക്കും. കൂടാതെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തി ഗത ചാമ്പ്യൻ ഷിപ്പുകളും നല്‍കും. കളിയില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ശക്തിയുടെ പ്രശസ്തി പത്രം നല്‍കി ആദരിക്കും.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല, ടൂർണ്ണ മെൻ്റ് കോഡിനേറ്റർ ടി. കെ. മനോജ്, അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കൃഷ്ണകുമാർ, ഗോവിന്ദൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ

ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

January 23rd, 2024

ksc-bharath-murali-drama-fest-one-act-play-writing-cmpetition-ePathram

അബുദാബി : കേരള സോഷ്യല്‍ സെൻ്റര്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ മികച്ച നാടകമായി തെരഞ്ഞെടുത്തു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘കാമ മോഹിതം’ എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാർജ ചമയം തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി.

മികച്ച സംവിധായകൻ : ഒ. ടി. ഷാജഹാൻ (ഭൂതങ്ങൾ), മികച്ച രണ്ടാമത്തെ സംവിധായകൻ : സുവീരൻ (കാമ മോഹിതം),  മികച്ച പ്രവാസി സംവിധായകൻ : ബിജു കൊട്ടില (കെ. പി. ബാബുവിൻ്റെ പൂച്ച).

മികച്ച നടൻ : പ്രകാശ് തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്). മികച്ച നടിക്കുള്ള അവാർഡ് ദിവ്യ ബാബു രാജ് (ജീവ ലത), സുജ അമ്പാട്ട് (ടോയ്‌മാൻ) എന്നിവർ പങ്കിട്ടു. മികച്ച ബാല താരങ്ങളായി അക്ഷയ് ലാൽ (ഭൂതങ്ങൾ), അഞ്ജന രാജേഷ് (ജീവലത) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ്‌ അവാർഡുകൾ : ചമയം : ടോയ്മാൻ – ചമയം ഷാർജ , പശ്ചാത്തല സംഗീതം : കാമമോഹിതം – വിജു ജോസഫ്‌, രംഗ സജ്ജീകരണം : ഭൂതങ്ങൾ – അലിയാർ അലി, പ്രകാശ വിതാനം: മരണക്കളി – അനൂപ്‌ പൂന, സ്‌പെഷ്യൽ ജൂറി അവാർഡ്‌ ക്ലിന്റ്‌ പവിത്രൻ (മേക്കപ്പ്‌),മികച്ച ഏകാങ്ക നാടക രചന : ബാബുരാജ്‌ പിലിക്കോട്‌.

അവതരിപ്പിച്ച നാടകങ്ങളുടെ വിശദമായ അവലോകനം, വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി. ജെ . ഉണ്ണികൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ, അഡ്വ. അൻസാരി സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

ഭരത് മുരളി നാടകോത്സവം : ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി

January 8th, 2024

sakthi-theaters-drama-soviat-station-kadavu-ePathram
അബുദാബി :  ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ എന്ന നാടകം പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം എന്ന് വിശേഷിപ്പിക്കാവുന്ന ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ സമയത്തിലൂടെയും കാലത്തിലൂടെയും ഉള്ള ഒരു തിരിച്ചു പോക്കാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഏകാധിപത്യത്തിനും ഫാസിസ ത്തിനും എതിരെ ഈ നാടകം ശബ്ദമുയർത്തുന്നുണ്ട്.

ജനാധിപത്യത്തെ അധികാര ദുർവിനിയോഗം എങ്ങിനെ ഉന്മൂല നാശനം ചെയ്യപ്പെടുന്നു എന്ന് നാടകം പറയുന്നു. ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കുന്ന തന്ത്രത്തെ നാടകം അനാവരണം ചെയ്യുന്നു. അധികാരം മനുഷ്യനെ മാറ്റുന്നത് എങ്ങനെ എന്നും രാഷ്ട്ര ത്തലവന്മാർ പൂർവ്വ കാലം ഓർക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും ആക്ഷേപ ഹാസ്യത്തിൽ പറയുമ്പോൾ സമകാലിക രാഷ്ട്രീയവും ഓർമ്മയിൽ എത്തും.

മുരളീ കൃഷ്ണൻ്റെ ചെറുകഥക്ക് നാടക ഭാഷ്യം നൽകി സംവിധാനം ചെയ്തിരിക്കുന്നത് ഹസീം അമര വിള. പ്രകാശ് തച്ചങ്ങാട്, ശ്രീബാബു പിലിക്കോട്, ജയേഷ് നിലമ്പൂർ, ഫൈസാൻ നൗഷാദ്, സേതു മാധവൻ പാലാഴി, വേണു, അനീഷ ഷഹീർ തുടങ്ങിയവർ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on ഭരത് മുരളി നാടകോത്സവം : ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി

ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

July 24th, 2023

oommen-chandy-passes-away-ePathram
അബുദാബി : അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളികള്‍ ആദരവ് അർപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, ഐ. എസ്. സി., കെ. എസ്. സി., കെ. എം. സി. സി., ഇന്‍കാസ് എന്നീ സംഘടനകളുടെ സാരഥികളും ഭാരവാഹികളും സംഘടനാ പ്രവർത്തകരും സംബന്ധിച്ചു.

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് പ്രസിഡണ്ട് ബി. യേശുശീലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനകളെയും സാംസ്കാരിക കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും അനുസ്മരണ യോഗത്തില്‍ സംസാരിച്ചു. FB Page

- pma

വായിക്കുക: , , , , , , , , ,

Comments Off on ഉമ്മൻ ചാണ്ടിക്ക് അബുദാബി മലയാളി സമൂഹം ആദരവ് അർപ്പിച്ചു

Page 3 of 912345...Last »

« Previous Page« Previous « സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ
Next »Next Page » എം. ടി. മലയാളത്തിന്‍റെ അഭിമാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha