ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്

October 6th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ഉലയാതെ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാന ടിക്കറ്റ് നിരക്കിൻ്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കുവാൻ ആവുന്നതല്ല എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ. എം. സി. സി. യുടെ ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ യുടെ പ്രഖ്യാപന-പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ ഓരോ രാജ്യത്തിൻ്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന പ്രവാസിയുടെ ഓരോ നിമിഷങ്ങളിലെ ജീവിതത്തിലും ജനിച്ചനാടും ബന്ധു മിത്രാദികളും നിറഞ്ഞു നില്‍ക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാന ക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമാണ് എന്നും തങ്ങള്‍ പറഞ്ഞു.

പലർക്കും ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാന ടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത്  അനിവാര്യമാണ്. ഈ ആവശ്യം ഉന്നയിച്ച് അബുദാബിയിലെ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഈ മുന്നേറ്റം മാതൃകാപരമാണ്.

അതുപോലെ തന്നെയാണ് പ്രവാസി വോട്ടവകാശവും. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ജനാധിപത്യപരവും ഭരണഘടനാ പരവുമായ അവകാശമാണ് ഒരു പൗരൻ്റെ വോട്ടവകാശം. പ്രവാസി ആയതു കൊണ്ടു മാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ല എന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില കൊള്ളണം എന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി 2024 ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എം. പി. മാരും മന്ത്രിമാരും പങ്കെടുക്കും.

അബുദാബി-ഡല്‍ഹി കെ. എം. സി. സി. കളുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ മുപ്പതോളം പ്രവാസി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് ഒരുക്കുക. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ എം. വിന്‍സെന്റ് എം. എല്‍. എ. മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്‌ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ബി. യേശു ശീലന്‍, സലീം ചിറക്കല്‍ എന്നിവർ സംസാരിച്ചു.

അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി ടി. കെ. സലാം നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , , , ,

Comments Off on ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്

വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

August 4th, 2024

ksc-logo-epathram
അബുദാബി : വയനാട് മേപ്പാടി ഗ്രാമ പഞ്ചായ ത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല, പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായ മായി ആദ്യഗഡു എന്ന നിലയില്‍ കേരള സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ സംഭാവന നൽകും.

കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍ പാടില്‍ അനുശോചനം രേഖപ്പെടുത്തി.

കെ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ആര്‍. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു. FB PAGE

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

August 1st, 2024

uae-amnesty-2-month-grace-period-ePathram

അബുദാബി : വിസാ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കുവാൻ 2024 സെപ്തംബർ 1 മുതൽ രണ്ടു മാസക്കാലം ഗ്രേസ് പിരീഡ് നൽകും എന്ന് യു. എ. ഇ. അധികൃതർ.

താമസരേഖകൾ ഇല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കും വിസയുടെ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നവർക്കും പിഴ അടക്കാതെ രാജ്യം വിട്ടു പോകുവാൻ അവസരം നൽകും.

മാത്രമല്ല സ്വന്തം താമസ രേഖകൾ നിയമപരം ആക്കുവാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം.

* UAE ICP Twitter X , W A M

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

ശക്തി പായസ മേളയുടെ കൂപ്പൺ വിതരണോദ്ഘാടനം

July 31st, 2024

onam-celebration-shakthi-paayasa-mela-2024-coupon-release-ePathram

അബുദാബി : ഓണാഘോഷത്തോട് അനുബന്ധിച്ച് സെപറ്റംബർ 8 ന് അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ‘ഓണം മധുരം’ എന്ന പായസ മേളയുടെ കൂപ്പൺ വിതരണോദ്ഘാടനം കേരളാ സോഷ്യൽ സെന്ററിൽ നടന്നു. കെ. എസ്. സി. മുൻ വൈസ് പ്രസിഡണ്ട് റോയ് വർഗ്ഗീസ്, പായസ മേളയുടെ ആദ്യ കൂപ്പൺ ശക്തി പ്രസിഡണ്ട് കെ. വി. ബഷീറിൽ നിന്നും സ്വീകരിച്ചു.

കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസുഫ്, ശക്തി മുൻ ഭാരവാഹികൾ കൃഷ്ണ കുമാർ, മനോജ്, വനിതാ വിഭാഗം അംഗം ഫൗസിയ ഗഫൂർ എന്നിവർ പാലട പ്രഥമൻ, പരിപ്പ് പായസം തുടങ്ങി വിവിധ തരം പായസങ്ങളുടെ കൂപ്പൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ശക്തിയുടെ വിവിധ മേഖല ഭാരവാഹികൾക്ക് പായസ കൂപ്പൺ കൈമാറുകയും ചെയ്തു. പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ശക്തി ആക്ടിങ് സെക്രട്ടറി നികേഷ് സ്വാഗതവും ആർട്സ് സെക്രട്ടറി സൈനു നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മേഖല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ശക്തി പായസ മേളയുടെ കൂപ്പൺ വിതരണോദ്ഘാടനം

വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

April 14th, 2024

abudhabi-shakthi-vishu-eid-easter-2024-celebrations-at-ksc-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് അബുദാബി ഒരുക്കിയ വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ കേരള സോഷ്യൽ സെൻ്ററിൽ അരങ്ങേറി. ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി നികേഷ് വലിയ വളപ്പിൽ സ്വാഗതം ആശംസിച്ചു.

audiance-shakthi-vishu-eid-easter-2024-celebrations-at-ksc-ePathram

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്തി വനിതാ വേദി കൺവീനർ ബിന്ദു നഹാസ്, കലാ വിഭാഗം സെക്രട്ടറിമാരായ അജിൻ, സൈനു എന്നിവർ സംസാരിച്ചു. ശക്തി കലാ വിഭാഗവും ബാലസംഘം കുട്ടികളും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

Page 2 of 912345...Last »

« Previous Page« Previous « കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
Next »Next Page » ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha