അബുദാബി : യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന സംഗീത നിശ യുവ കലാ സന്ധ്യ ഫെബ്രുവരി 15 ശനി യാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്ന കലാ സന്ധ്യയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
യുവ കലാ സാഹിതി അബുദാബിയുടെ സ്ഥാപക നേതാവ് മുഗള്‍ ഗഫൂര്‍ അനുസ്മരണാര്‍ഥം നല്‍കി വരുന്ന മുഗള്‍ ഗഫൂര്‍ അവാര്‍ഡ് 2024 ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ടും അവാര്‍ഡ് ജേതാവുമായ പി. ബാവ ഹാജിക്ക് മന്ത്രി ജി. ആര്‍. അനില്‍ സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സമ്മാനിക്കുന്നതാണ് മുഗള്‍ ഗഫൂര്‍ പുരസ്‌കാരം.
പിന്നണി ഗായികയും അഭിനേത്രിയുമായ രമ്യ നമ്പീശന്‍, യുവ ഗായകരായ ശിഖ പ്രഭാകരന്‍, ഫൈസല്‍ റാസി, മിമിക്രി താരം സുധീർ പറവൂർ എന്നിവരുടെ പ്രകടനം യുവ കലാ സന്ധ്യക്ക് മാറ്റ് കൂട്ടും. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, ബഹുമതി, യുവകലാസാഹിതി, സംഘടന