അബുദബി : സാമൂഹ്യ – സാംസ്‌കാരിക – ജീവ കാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നൽകി വരുന്ന വ്യക്തിത്വങ്ങൾക്ക് യുവ കലാ സാഹിതി അബുദാബി നൽകി വരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് പി. ബാവാ ഹാജിക്ക് സമ്മാനിക്കും. ഫെബ്രുവരി 15 ശനി യാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ‘യുവ കലാ സന്ധ്യ 2025’ ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ കേരള സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രവാസ ഭൂമിയില്‍ നീണ്ട 56 വര്‍ഷത്തെ സേവനവും സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സംഭാവന കളും പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഭാരത സർക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവായ പി. ബാവാ ഹാജി ദീർഘ കാലമായി പ്രവാസ ലോകത്ത് തന്റെ സാമൂഹ്യ പ്രവർത്തനം തുടരുന്നു. നിലവിൽ ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് കൂടിയാണ്.
അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഐ. ഐ. സി. യുടെ കീഴില്‍ ‘അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്‌കൂള്‍’ ആരംഭിച്ചത് അദ്ദേഹ ത്തിന്റെ മികച്ച സേവനങ്ങളില്‍ ഒന്നാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, islamic-center-, ആഘോഷം, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, യു.എ.ഇ., യുവകലാസാഹിതി, വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം