ദുബായ് : ആലുവ നിവാസികളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ അരോമ (ആലുവ റെസിഡൻ്റ്സ് ഓവർസീസ് മലയാളിസ് അസോസിയേഷൻ) ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മൊയ്തീൻ അബ്ദുൽ അസീസ് (പ്രസിഡൻ്റ്), നൗഫൽ റഹ്മാൻ (വൈസ് പ്രസിഡൻ്റ്), അനൂബ് എളമന (ജനറൽ സെക്രട്ടറി), അബ്ദുൽ കലാം (സെക്രട്ടറി), അഡ്വ. സലീം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുഹമ്മദ് കെ. മക്കാർ, സുനിതാ ഉമ്മർ, സനു ഖാൻ, അൻവർ കെ. എം. എന്നിവരാണ് മറ്റു ഭാരവാഹികൾ
സിദ്ധിഖ് മുഹമ്മദ്, നാദിർഷാ അലി അക്ബർ, ലൈജു കാരോത്തു കുഴി, ഷിഹാബ് മുഹമ്മദ്, ഉമ്മർ, ബിനോഷ് ബാലകൃഷ്ണൻ, സക്കീർ എം, നിയാസ് ഉസ്മാൻ, മൻസൂർ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ
അഡ്വ. നജ്മുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അരോമ അബുദാബി കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പി എ, അരോമ ദുബായ് പ്രസിഡൻ്റ് വഹീദ്, ഷാർജ പ്രസിഡൻ്റ് അബ്ദുൽ റഷീദ്, അജ്മാൻ പ്രസിഡൻ്റ് ഷുഹൈബ്, റാസൽ ഖൈമ പ്രസിഡൻ്റ് നവാസ് ഇലഞ്ഞിക്കായി, ഫുജൈറ പ്രസിഡൻ്റ് ഷജറ, ഉമ്മുൽ ഖുവൈൻ പ്രസിഡൻ്റ് ഫൈസൽ എളമന, അരോമ വനിതാ വിഭാഗമായ അരോമൽ പ്രസിഡൻ്റ് അഡ്വ. ഫെബി ഷിഹാബ്, സബാഹ് തുടങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം