രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

July 17th, 2017

ram_epathram

ന്യൂഡല്‍ഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ യുടെ സ്ഥാനാര്‍ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യു പി എ സ്ഥാനാര്‍ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാറുമാണ് മല്‍സര രംഗത്ത്.

തെരെഞ്ഞെടുക്കപ്പെട്ട എം പിമാരും എം എല്‍ എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന വേളയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on രാഷ്ട്രപതി തെരെഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു

ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി

July 1st, 2017

narendra modi-epathram

ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയെ ബന്ധിപ്പിച്ചതുപോലുള്ള ഒരു സാമ്പത്തിക നയമാണ് ജി.എസ്.ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടിക്ക് “ഗുഡ് ആന്റ് സിമ്പിള്‍ ടാക്സ്” എന്ന നിര്‍വചനം നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ലളിതമായ നികുതി സമ്പ്രദായമാണ് ജി എസ് ടി എന്നും മോദി പറഞ്ഞു.പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി എസ് ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി എല്ലാവരുടേയും വിജയമാണെന്നും പല തലത്തിലുള്ള നികുതി സമ്പ്രദായങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിനു സാധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി

റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

June 20th, 2017

rana-ayoob

ന്യൂഡല്‍ഹി : എന്‍. ഡി. എ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കോവിന്ദിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ പത്രപ്രവര്‍ത്തക റാണ അയൂബിനെതിരെ കെസെടുക്കണമെന്ന് ബി ജെ പി പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മ.

കോവിന്ദിനെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പോസ്റ്റാണ് ട്വിറ്ററിലൂടെ റാണ പങ്കുവെച്ചതെന്നാണ് നുപുറിന്റെ പരാതിയില്‍ പറയുന്നത്. പ്രതിഭാ പാട്ടീലിനെക്കാള്‍ മോശം സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദ് എന്നാണ് റാണയുടെ പോസ്റ്റ്. പട്ടികജാതിക്കാരോടുള്ള മനോഭാവമാണ് റാണയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നെതെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

- അവ്നി

വായിക്കുക: , , ,

Comments Off on റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

June 7th, 2017

sonia-rahul-epathram

ന്യൂഡല്‍ഹി : സോണിയാ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത തെരെഞ്ഞേടുപ്പു നടക്കുന്ന ഒക്ടോബര്‍ 15 വരെയേ അദ്ധ്യക്ഷ സ്ഥാനത്തു തുടരുകയുള്ളൂ. നിലവിലെ ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രവര്‍ത്തക സമിതി അറിയിച്ചു.

തെരെഞ്ഞെടുപ്പ് ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കുന്ന കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്യില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ഗുലാം അലി ആസാദ് വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

Comments Off on സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

Page 51 of 51« First...102030...4748495051

« Previous Page « എമിറേറ്റ്​സ്​ റെഡ് ​ക്രസൻറിന്​ ലുലു ഗ്രൂപ്പ് 10 മില്യൺ ദിർഹം സംഭാവന നൽകി
Next » സമൂഹ മാധ്യമ ങ്ങളില്‍ ഖത്തറിനെ അനു കൂലി ച്ചാല്‍ കടുത്ത ശിക്ഷ : യു. എ. ഇ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha