ദുബായ് : ദ്വിദിന പര്യടനത്തിനായി യു. എ. ഇ. യില്‍ എത്തിയ രാഹുല്‍ ഗാന്ധി, യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂ മിനെ സന്ദര്‍ശിച്ചു.
ചരിത്ര പര മായ ബന്ധ മാണ് ഇരു രാജ്യ ങ്ങളും തമ്മി ലുള്ളത്. ഇൗ ബന്ധം ശക്തി പ്പെടു ത്തുന്നത് ഇരു രാജ്യ ങ്ങളി ലെയും ജന ങ്ങൾക്കും ഗുണ കരം ആകും. പരസ്പര സഹ കരണ ത്തിലൂടെ യും സഹി ഷ്ണു തയോടെ യും രണ്ടു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധം തുടരു കയാണ് എന്നും ഇരു വരും പറഞ്ഞു.
വെള്ളി യാഴ്ച വൈകു ന്നേര മാണ് രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യെ സന്ദർ ശിച്ചത്. ഡോ. സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ എന്നിവരും രാഹുൽ ഗാന്ധി യോടൊപ്പം എത്തി യിരുന്നു.
ദുബായ് ഉപ ഭരണാ ധികാരി ശൈഖ് മഖ്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് അല്‍ മഖ്തൂം, ദുബായ് സിവിൽ ഏവിയേഷൻ അഥോ റിറ്റി ചെയർ മാനും എമിറേറ്റ്സ് ചീഫ് എക്സി ക്യൂട്ടി വുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അല്‍ മഖ്തൂം, കാബി നറ്റ് ഭാവി കാര്യ വകുപ്പു മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി, വിദേശ കാര്യ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, റൂളേഴ്സ് കോർട്ട് ഡയ റക്ടർ ജനറൽ മുഹമ്മദ് ഇബ്രാ ഹിം അൽ ഷൈബാനി, ദുബായ് പ്രോട്ടോ ക്കോൾ & ഹോസ്പി റ്റാലിറ്റി ഡിപ്പാര്‍ട്ട് മെന്റ് ഡയ റക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ എന്നിവരും സംബ ന്ധിച്ചു.