ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

December 20th, 2018

kishore-chandra-wangkhem-ePathram
ഇംഫാൽ : കേന്ദ്ര സർക്കാരിനെയും മണി പ്പൂരിലെ ബി. ജെ. പി. സർക്കാരി നെയും വിമർശിച്ച കിഷോർ ചന്ദ്ര വാംഖെം എന്ന മാധ്യമ പ്രവർ ത്തകനെ ദേശീയ സുരക്ഷ (എൻ. എസ്. എ.) നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയി ലില്‍ അടച്ചു. പ്രാദേശിക ന്യൂസ് ചാനല്‍ ഐ. എസ്. ടി. വി. റിപ്പോർട്ടറും അവതാര കനു മാണ് കിഷോർ ചന്ദ്ര വാംഖെം.

ഝാൻസി റാണി യുടെ ജന്മദിന ആഘോഷം സംബന്ധിച്ച് നവംബർ 19 ന് സോഷ്യല്‍ മീഡിയ യില്‍ കിഷോർ ചന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേസ്സിന് കാരണ മായത്.

ഝാൻസി റാണി യുടെ പ്രവർ ത്തന ങ്ങൾക്ക് മണി പ്പൂരു മായി ഒരു ബന്ധവുമില്ല എന്നും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ യാണ് എന്നും കേന്ദ്രം പറഞ്ഞത് അനുസരി ച്ചാണ് സംസ്ഥാന സർക്കാർ ഝാൻസി റാണി യുടെ ജന്മ ദിനം ആഘോഷിക്കുന്നത് എന്നും വീഡിയോ യിൽ പറയുന്നു.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്യുക യായിരുന്നു. ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

December 20th, 2018

kishore-chandra-wangkhem-ePathram
ഇംഫാൽ : കേന്ദ്ര സർക്കാരിനെയും മണി പ്പൂരിലെ ബി. ജെ. പി. സർക്കാരി നെയും വിമർശിച്ച കിഷോർ ചന്ദ്ര വാംഖെം എന്ന മാധ്യമ പ്രവർ ത്തകനെ ദേശീയ സുരക്ഷ (എൻ. എസ്. എ.) നിയമ പ്രകാരം അറസ്റ്റു ചെയ്തു ജയി ലില്‍ അടച്ചു. പ്രാദേശിക ന്യൂസ് ചാനല്‍ ഐ. എസ്. ടി. വി. റിപ്പോർട്ടറും അവതാര കനു മാണ് കിഷോർ ചന്ദ്ര വാംഖെം.

ഝാൻസി റാണി യുടെ ജന്മദിന ആഘോഷം സംബന്ധിച്ച് നവംബർ 19 ന് സോഷ്യല്‍ മീഡിയ യില്‍ കിഷോർ ചന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോ ആണ് കേസ്സിന് കാരണ മായത്.

ഝാൻസി റാണി യുടെ പ്രവർ ത്തന ങ്ങൾക്ക് മണി പ്പൂരു മായി ഒരു ബന്ധവുമില്ല എന്നും സംസ്ഥാന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവ യാണ് എന്നും കേന്ദ്രം പറഞ്ഞത് അനുസരി ച്ചാണ് സംസ്ഥാന സർക്കാർ ഝാൻസി റാണി യുടെ ജന്മ ദിനം ആഘോഷിക്കുന്നത് എന്നും വീഡിയോ യിൽ പറയുന്നു.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റുചെയ്യുക യായിരുന്നു. ഇംഫാൽ വെസ്റ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ഒരു വർഷത്തെ തടവു ശിക്ഷ വിധിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on ബി. ജെ. പി. സർക്കാരു കളെ വിമർശിച്ച മാധ്യമ പ്രവർത്തകനെ തടവിലാക്കി

പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

December 9th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : വിദേശത്തു വെച്ച് പ്രവാസി കൾക്ക് സ്വന്തം മണ്ഡല ത്തിൽ വോട്ട് ചെയ്യാൻ കഴിയും വിധം ജന പ്രാതി നിധ്യ നിയമ ഭേദ ഗതി ബിൽ അടുത്തയാഴ്ച രാജ്യ സഭ യുടെ ശീത കാല സമ്മേളന ത്തിൽ അവ തരി പ്പിക്കും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറി യിച്ചു.

വോട്ടർ പട്ടിക യിൽ പേര്‍ ചേര്‍ത്തി ട്ടുള്ള പ്രവാസി ഇന്ത്യ ക്കാർക്ക് പകര ക്കാരെ വെച്ച് (മുക്ത്യാർ അഥവാ പ്രോക്സി വോട്ട്) വോട്ടു ചെയ്യാൻ സാധിക്കുന്ന ബിൽ നേരത്തേ ലോക്‌സഭ അംഗീ കരി ച്ചിരുന്നു.

വോട്ടർ പട്ടികയിൽ പ്രവാസി കള്‍ക്ക് പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ വോട്ടേഴ്സ് പോര്‍ട്ടലില്‍ സന്ദര്‍ ശിക്കാവു ന്നതാണ്. മലയാള ത്തില്‍ പേരു വിവര ങ്ങള്‍ ചേര്‍ക്കു വാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്

മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

November 28th, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : വാർത്ത പ്രസി ദ്ധീകരി ച്ചതിന്റെ പേരിൽ മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ജനാധിപത്യം അപകട ത്തിൽ ആവും എന്നും ഇന്ത്യ നാസി രാജ്യം ആയി മാറും എന്നും മദ്രാസ് ഹൈക്കോടതി.

എ. ഐ. എ. ഡി. എം. കെ. സർക്കാർ 2012 ൽ ‘ഇന്ത്യ ടുഡേ’ തമിഴ് വാരികക്ക് എതിരെ നൽ കിയ അപ കീർത്തി ക്കേസ് റദ്ദാക്കി ക്കൊ ണ്ടാണ് മദ്രാസ് ഹൈക്കോടതി ഇങ്ങിനെ പറഞ്ഞത്.

2012 ആഗസ്റ്റ് എട്ടിന്നു ഇന്ത്യാ ടുഡേ വാരിക യിൽ പ്രസി ദ്ധീക രിച്ച ലേഖന ത്തില്‍, തോഴി ശശികല യുടെ പ്രേരണ യാല്‍ മുഖ്യ മന്ത്രി ജയലളിത, മന്ത്രി സ്ഥാന ത്തു നിന്നും ചെങ്കോട്ടയ്യനെ നീക്കി എന്ന് ആരോപിച്ചിരുന്നു. ഇതിന്ന് എതിരേ യാണ് തമിഴ്നാട് സർക്കാർ, ചെന്നൈ പ്രിൻ സിപ്പൽ സെഷൻസ് കോടതി യെ സമീപിച്ചത്.

‘ഇന്ത്യ സജീവ മായ ജനാധി പത്യ രാജ്യ മാണ്. മാധ്യമ ങ്ങൾ അതിന്റെ അവിഭാജ്യ ഘടക ങ്ങളു മാണ്. മാധ്യമ ങ്ങളെ ഈ രീതി യിൽ അമർച്ച ചെയ്താൽ, ഇന്ത്യ നാസി രാജ്യമാകും. നമ്മുടെ സ്വാതന്ത്ര്യ പ്പോരാളി കളു ടെയും ഭരണ ഘടനാ ശില്പി കളു ടെയും കഠിനാധ്വാനം പാഴാ കും. മാധ്യമ ങ്ങളുടെ ഭാഗത്തു നിന്ന് വല്ല പ്പോഴും ചില വീഴ്ചകള്‍ ഉണ്ടായേക്കാം.

എങ്കിലും ജനാധിപത്യത്തിന്റെ നിലനില്‍പ്പ് എന്നുള്ള വിശാല താത്പര്യം കണക്കില്‍ എടുത്ത് ആ വീഴ്ചകൾ അവഗണിക്കാം ’ എന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ്. പി. എൻ. പ്രകാശ് പറഞ്ഞു. മതി യായ കാരണ ങ്ങള്‍ ഇല്ലാതെ പത്ര മാസിക കളെ ഞെരിച്ച മർത്തു വാന്‍ നടത്തുന്ന ശ്രമ ങ്ങളെ ചെറുത്തില്ല എങ്കിൽ അത് കോടതി യുടെ പരാ ജയം ആകും എന്നും അദ്ദേഹം വിധിന്യായ ത്തില്‍ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

Comments Off on മാധ്യമ ങ്ങളുടെ വായ മൂടി ക്കെട്ടി യാൽ ഇന്ത്യ നാസി രാജ്യമാകും : മദ്രാസ് ഹൈക്കോടതി

കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു

October 3rd, 2018

farmer-rally-kisan-kranti-padyatra-ends-at-delhi-s-kisan-ghat-ePathram

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നയ ങ്ങ ളിൽ പ്രതി ഷേധിച്ച് ഡല്‍ഹി യിലേക്ക് നടത്തിയ കര്‍ഷക രുടെ ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു.

എം. എസ്. സ്വാമി നാഥന്‍ കമ്മീഷ ന്റെ ശുപാര്‍ശ കള്‍ നടപ്പാക്കുക എന്നതടക്കം നിരവധി സുപ്ര ധാന ആവശ്യ ങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാര തീയ കിസാൻ യൂണി യന്റെ നേതൃത്വ ത്തില്‍ ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാന ങ്ങ ളില്‍ നിന്ന് ഡല്‍ഹി യിലേക്ക് സെപ്റ്റം ബര്‍ 23 ന് ആരം ഭിച്ച ‘കിസ്സാൻ ക്രാന്തി പദ യാത്ര’ ചൊവ്വാഴ്ച രാത്രി യോടെ കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിംഗ് സ്മാരക ത്തില്‍ എത്തി ച്ചേര്‍ന്നു.

കർഷക സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗി ന്റെ നേതൃത്വ ത്തി ലുള്ള കേന്ദ്ര സമി തിയു മായി നടത്തിയ ചർച്ച യിൽ ഭൂരി പക്ഷം വിഷയ ങ്ങളിലും ഒത്തു തീര്‍പ്പായി.ആറ് ദിവസ ത്തി നുള്ളില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്ന് ഭാര തീയ കിസാന്‍ യൂണി യന്‍ വക്താവ് രാകേഷ് തികൈത് അറിയിച്ചു.

കാര്‍ഷിക കടം എഴുതി ത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനു വദിക്കുക, ഇന്ധന വില കുറക്കുക. വിള ഇന്‍ ഷ്വ റന്‍സ് പദ്ധതി മെച്ച പ്പെടു ത്തുക,കരിമ്പു കര്‍ഷ കര്‍ക്കു മില്ലുകള്‍ നല്‍ കുവാ നുള്ള കുടി ശ്ശിക ലഭി ക്കുവാൻ സര്‍ ക്കാര്‍ ഇട പെടുക, 10 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്ക മുള്ള ട്രാക്ടറു കളുടെ ഉപ യോഗ ത്തിനുള്ള വിലക്ക് റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യ ങ്ങളാണ് കര്‍ഷകര്‍ ഉന്ന യിച്ചത്.

എഴുപതിനായിരത്തോളം കര്‍ഷകരാണ് ‘കിസ്സാൻ ക്രാന്തി പദ യാത്ര’ യിൽ പങ്കെടുത്തത്. അഞ്ഞൂ റോളം ട്രാക്ടറു കളിലും പ്രക്ഷോഭകര്‍ വന്നിരുന്നു. കര്‍ഷകരെ ഗാസി യാബാദില്‍ തടയുവാനുള്ള പോലീ സിന്റെ ശ്രമം സംഘര്‍ഷ ത്തില്‍ കലാ ശിച്ചിരുന്നു. കര്‍ഷക പദയാത്ര ഡല്‍ഹി യില്‍ എത്തു ന്നത് തട യുവാ നുള്ള പോലീ സിന്റെ ശ്രമ ങ്ങള്‍ ഫലി ക്കാതെ വന്നതോടെ കര്‍ഷകരെ അനു നയി പ്പിക്കു വാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി യത്.

- pma

വായിക്കുക: , , , , ,

Comments Off on കര്‍ഷക സമരം ‘കിസ്സാൻ ക്രാന്തി പദ യാത്ര’ അവസാനിപ്പിച്ചു

Page 31 of 53« First...1020...2930313233...4050...Last »

« Previous Page« Previous « ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
Next »Next Page » സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha