ന്യൂഡൽഹി : ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെ തെര ഞ്ഞെടുപ്പില്‍ മത്സരി ക്കുന്നതില്‍ നിന്നു തട യാന്‍ ആവില്ല എന്ന് സുപ്രീം കോടതി. എന്നാല്‍ ഇത്തര ക്കാരെ മത്സരി ക്കുന്ന തിൽ നിന്നും മാറ്റി നിർത്തു വാന്‍ പാര്‍ല മെന്റ് നിയമം കൊണ്ടു വരണം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാണിച്ചു.
ക്രിമിനൽ കേസുകളിൽ പ്രതി കളായ ജന പ്രതി നിധി കൾക്ക് അയോഗ്യത കൽപ്പിക്കു വാനും കോടതി ക്കു കഴിയില്ല എന്നും വ്യക്ത മാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ അദ്ധ്യക്ഷത യി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.
വ്യക്തി കളില്‍ ക്രിമിനല്‍ കുറ്റം ചുമത്ത പ്പെടു മ്പോള്‍ തന്നെ അയോഗ്യത കല്‍പ്പിക്കണം എന്നായി രുന്നു ഹര്‍ജി കളിലെ ആവശ്യം. സുപ്രീം കോടതി ക്ക് ഇക്കാര്യ ത്തിൽ ഇട പെടാൻ കഴി യില്ല.
രാഷ്ട്രീയത്തില്‍ ക്രിമിനലു കളുടെ സാന്നിദ്ധ്യവും അഴി മതിയും വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യമുണ്ട്. അത് കൊണ്ടു തന്നെ തെര ഞ്ഞെടുപ്പ് കമ്മീ ഷനും, കേന്ദ്ര സർ ക്കാറു മാണ് ഇടപെടേ ണ്ടത് എന്നും സുപ്രീം കോടതി നിരീ ക്ഷിച്ചു.