എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്

August 28th, 2018

mk-stalin-selected-dmk-president-ePathram ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസി ഡണ്ട് ആയി എം. കെ. സ്റ്റാലിൻ തെര ഞ്ഞെ ടുക്ക പ്പെട്ടു. പാർട്ടി ആസ്ഥാനമായ അണ്ണാ അറി വാലയ ത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗ മാണ് എം. കെ. സ്റ്റാലിനെ നേതൃ സ്ഥാന ത്തേക്ക് തെരഞ്ഞെടുത്തത്. ഡി. എം. കെ. യുടെ മുതിർന്ന നേതാവ് ദുരൈ മുരുകന്‍ ട്രഷറർ ആയും ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.

തമിഴ് നാട് മുന്‍ മുഖ്യ മന്ത്രിയും ഡി. എം. കെ. യുടെ പ്രസിഡണ്ടും ആയിരുന്ന എം. കരുണാ നിധി ആഗസ്റ്റ് ഏഴിനാ യിരുന്നു അന്തരിച്ചത്. കരുണാ നിധി യുടെ ഇളയ മകനായ സ്റ്റാലിൻ നിലവിൽ നിയമ സഭാ പ്രതി പക്ഷ നേതാവും പാര്‍ട്ടി യുടെ വര്‍ക്കിംഗ് പ്രസിഡണ്ടു മാണ്.

49 വർഷം പാര്‍ട്ടി പ്രസിഡണ്ടു പദവി അലങ്കരിച്ച കരുണാനിധി യുടെ പിൻഗാമി ആയിട്ടാണ് എം. കെ. സ്റ്റാലിന്‍ ഈ പദവി യിൽ എത്തുന്നത്.

- pma

വായിക്കുക: , , ,

Comments Off on എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്

രാഹുൽ ഗാന്ധി കേരള ത്തിൽ

August 28th, 2018

congress-president-rahul-gandhi-epathram
തിരുവനന്തപുരം : പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ ശിക്കു വാ നായി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി കേരള ത്തില്‍ എത്തി. രാവിലെ 8.30 ന് തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഇറങ്ങിയ അദ്ദേഹ ത്തെ കോണ്‍ഗ്രസ്സ് നേതാ ക്കള്‍ ചേര്‍ന്നു സ്വീക രിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ ചെങ്ങന്നൂ രിലേക്ക് പോയി.

ആലപ്പുഴയിലെ ദുരി താശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മത്സ്യ ത്തൊഴി ലാളി കളെ ആദരി ക്കുന്ന ചടങ്ങില്‍ രാഹുല്‍  പങ്കെ ടുക്കും. മഴ ക്കെടുതി യിൽ വീട് നഷ്ടപ്പെട്ടവർക്ക് കെ. പി. സി. സി. നിർമ്മിച്ചു നൽകുന്ന 1000 വീടുകളിൽ 20 വീടു കൾ ക്കുള്ള തുക ചടങ്ങിൽ കൈമാറും.

ആലുവ, പറവൂര്‍, ചാലക്കുടി, വയനാട് എന്നി വിടങ്ങ ളിലെ ദുരന്ത ബാധിത പ്രദേശ ങ്ങളിലും സന്ദര്‍ശനം നടത്തും. പ്രതി പക്ഷ നേതാവ് രമേശ് ചെന്നി ത്തല, എം. പി. മാരായ കൊടി ക്കുന്നിൽ സുരേഷ്, കെ. സി. വേണു ഗോപാൽ. കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസൻ എന്നിവർ രാഹുല്‍ ഗാന്ധി യെ അനു ഗമി ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on രാഹുൽ ഗാന്ധി കേരള ത്തിൽ

കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി

August 24th, 2018

india-uae-flags-ePathram
ന്യൂഡല്‍ഹി : കേരളത്തിനുള്ള ദുരിതാശ്വാസം നിശ്ചിത തുക യു. എ. ഇ. പ്രഖ്യാപിച്ചിട്ടില്ല എന്നും ധന സഹാ യം സംബ ന്ധിച്ച വില യിരു ത്തല്‍ നടന്നു കൊണ്ടി രിക്കുന്നു എന്നും ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി അഹ്മദ് അല്‍ ബന്ന.

കേരള ത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വില യിരു ത്തല്‍ നടക്കുന്നതേ ഉള്ളു. ദുരിതാ ശ്വാസ കാര്യ ങ്ങൾ ക്കായി യു. എ. ഇ. യില്‍ ഒരു സമിതി രൂപീ കരി ച്ചിട്ടുണ്ട്. വിവിധ സംഘടന കളു മായി ചേർന്നു ദുരിതാ ശ്വാസ പ്രവർത്തന ങ്ങൾ നടത്തുന്നുണ്ട്.  എന്നാൽ സാമ്പ ത്തി ക സഹായ ത്തി ന്റെ കാര്യ ത്തിൽ ഔദ്യോഗിക മായി യു. എ. ഇ. ഇതു വരെ ഒന്നും പ്രഖ്യാ പിച്ചി ട്ടില്ല.

ധന സഹായം കൂടാതെ മരുന്നു കളും മറ്റു സഹായ ങ്ങളും എത്തിക്കാനാണു ശ്രമം. കേരള ത്തെ സഹായി ക്കുക എന്നത് മനുഷ്യത്വ പര മായ ഉത്തര വാദിത്വം ആണെന്നും യു. എ. ഇ. സ്ഥാന പതി പറഞ്ഞു.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് കേരള ത്തി ന്റെ ദുരിതാ ശ്വാസ ത്തി നായി യു. എ. ഇ. 700 കോടി രൂപ നല്‍കും എന്ന് അറി യിച്ചി രുന്ന തായി മുഖ്യ മന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേള നത്തില്‍ വ്യക്ത മാക്കി യിരുന്നു.

എന്നാല്‍ പ്രളയ ദുരിതാ ശ്വാസ ത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറി യിക്കുകയും ഇത് വിവാദം ആവു കയും ചെയ്തി രുന്നു. ഈ സാഹ ചര്യ ത്തിലാണ് യു. എ. ഇ. സ്ഥാനപതി യുടെ വിശദീകരണം.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിനുള്ള ദുരിതാശ്വാസം : നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ല എന്ന് യു. എ. ഇ. സ്ഥാനപതി

പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

August 22nd, 2018

logo-government-of-india-ePathram

ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും   നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.

യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.

2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.

വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രളയ ദുരിതാശ്വാസം : വിദേശ സഹായം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍

Page 34 of 53« First...1020...3233343536...4050...Last »

« Previous Page« Previous « രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ അനുവദി ക്കുക യില്ല : സുപ്രീം കോടതി
Next »Next Page » കേരള ത്തിലെ പ്രളയ ത്തിന് കാരണം മുല്ല പ്പെരി യാര്‍ അണക്കെട്ട് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha