ചെന്നൈ : കൊവിഡ്-19 പ്രതിരോധ ത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കു വാനായി കേരളാ പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിന്ന് അഭിനന്ദനം അറിയിച്ച് കമല്‍ ഹാസന്‍.
”എക്സലന്റ്… യൂണിഫോമിലുള്ള പോലീസുകാരന്‍ പാടുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇത്തരം ആശയ ങ്ങള്‍ കൊണ്ടു വന്നതിന് പോലീസിലെ ഉന്നത ഉദ്യോഗ സ്ഥരെ ഞാൻ അഭിനന്ദി ക്കുന്നു. കേരളാ പോലീസിന് എന്റെ സല്യൂട്ട്”.
‘വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവര്‍…’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ യില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളി യാഴ്‌ച വൈകുന്നേര മാണ് കേരളാ പോലീസി ന്റെ ഫേയ്സ് ബുക്ക് – യൂ ട്യൂബ് പേജു കളിലൂടെ ഗാനം റിലീസ് ചെയ്തത്.
കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ സി. ഐ. അനന്ദ ലാല്‍ ആലാപനവും ആല്‍ബ ത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഗാന രചന : ഡോ. മധു വാസുദേവന്‍. സംഗീതം : ഋത്വിക് എസ്. ചന്ദ്.
കമലിനു നന്ദി അറിയിച്ചു കൊണ്ട് കേരളാ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മറു പടി അയച്ചു. ഈ ദുര്‍ഘട സാഹചര്യ ത്തില്‍ വിവിധ മേഖല കളി ലായി സേവനം ചെയ്തു വരുന്ന കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മ വിശ്വാസം പകരുന്നതാണ് കമല്‍ ഹാസന്‍ അയച്ച അഭിനന്ദന സന്ദേശം.
- Twitter KeralaPolice
- kamalHasan