വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

March 13th, 2019

priyanka-gandhi-epathram

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗം. തൊഴിലില്ലായ്‌മ, കള്ളപ്പണം, സ്‌ത്രീസുരക്ഷ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മോദിക്കെതിരായ പ്രിയങ്കയുടെ ആക്രമണം. വോട്ടവകാശം ജനങ്ങളുടെ ആയുധമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ ജനസങ്കല്‍പ്‌ യാത്രയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. തെരഞ്ഞെടുപ്പില്‍ സ്വന്തം പങ്ക്‌ എന്താണ്‌ എന്ന്‌ ഓരോരുത്തരും മനസ്സിലാക്കണം. ജനങ്ങള്‍ അവരുടെ ഭാവിയാണ്‌ ഇതിലൂടെ തീരുമാനിക്കാന്‍ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ പ്രധാന ചര്‍ച്ചാവിഷയം പുരോഗതിയുമായി ബന്ധപ്പെട്ടതാവണം. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യസമരത്തോളം തന്നെ പ്രാധാന്യത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on വോട്ട്‌ ആയുധമാണ്‌; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

ഏഴു ഘട്ട ങ്ങളി ലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്

March 10th, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
ന്യൂഡൽഹി : പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ട ങ്ങളി ലായി നടക്കും. ഏപ്രിൽ 11 ന് തുടക്ക മാവുന്ന വോട്ടെടുപ്പ് മേയ് 19 ന് പൂര്‍ണ്ണമാവും. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയ്യതി കളി ലായാണു ഏഴു ഘട്ടങ്ങൾ. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട ത്തില്‍ ഏപ്രിൽ 23 ന് കേരളത്തിലെ പോളിംഗ് നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാ പനവും മേയ് 23 ന് ആയി രിക്കും.

എല്ലാ പോളിംഗ് ബൂത്തുകളിലും വി വി പാറ്റ് സംവി ധാനം ഉപയോഗിക്കും എന്ന് തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് 90 കോടി വോട്ടര്‍ മാരാ ണുള്ളത്. ഇവര്‍ക്കു വേണ്ടി പത്തു ലക്ഷം പോളിംഗ് ബൂത്തു കള്‍ ഒരുക്കും.

- pma

വായിക്കുക: , , ,

Comments Off on ഏഴു ഘട്ട ങ്ങളി ലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്

വായിക്കുക: , , , ,

Comments Off on ഏഴു ഘട്ട ങ്ങളി ലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്

തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു; തീയതി ഇന്ന് പ്രഖ്യാപിക്കും

March 10th, 2019

election-epathram

ന്യൂഡല്‍ഹി: ലോക്സഭ തിര‍ഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചു മണിക്ക് വിജ്ഞാൻ ഭവനിലാണ് പ്രഖ്യാപനം. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വരും.

ലോക്സഭയ്ക്കു പുറമെ ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ‌ പ്രദേശ്, ഒഡീഷ എന്നീ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും.തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു; തീയതി ഇന്ന് പ്രഖ്യാപിക്കും

അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

March 1st, 2019

abhinandan-varthaman-wagah-border-epathram

ന്യൂഡല്‍ഹി : ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികൻ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയിലെത്തി. അഭിനന്ദനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുതിര്‍ന്ന ഒരു സംഘം ദില്ലിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തി.

പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരിപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‍ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

- അവ്നി

വായിക്കുക: , , ,

Comments Off on അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി

Page 29 of 53« First...1020...2728293031...4050...Last »

« Previous Page« Previous « കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം; നഗരത്തില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നു
Next »Next Page » പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha