
ദുബായ് : എമിറേറ്റ്സ് റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ബുർജീൽ ഹോൾഡിംഗ്‌സ്.
ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത് പ്രവാസി മലയാളി സംരംഭകനും ജീവ കാരുണ്യ പ്രവർത്തകനും ബുർജീൽ ചെയർ മാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.
അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും ഉറപ്പു വരുത്തുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ് എന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
അപകടത്തിൽ ജീവൻ പൊലിഞ്ഞ 7 പേരുടെ കുടുംബ ങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ 9 പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.
ഇതിനു പുറമെ, അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും ബുർജീൽ ഹോൾഡിംഗ്‌സ് വകയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം അവരുടെ കുടുംബ ങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘ കാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് എന്നും ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vps-burjeel, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഗതാഗതം, ജീവകാരുണ്യം, പ്രവാസി, വ്യവസായം, സാമൂഹ്യ സേവനം





























