ചെന്നൈ : ചലച്ചിത്ര നടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി യുടെ ഔദ്യോഗിക വക്താവും ആയിരുന്ന ഖുശ്ബു സുന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോൺ ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി ക്കത്ത് നൽകിയതിനെ തുടര്‍ന്ന് എ. ഐ. സി. സി. വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബു വിനെ നീക്കി എന്ന് അറിയിപ്പു വന്നു.
പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹി ക്കുന്നു എങ്കിലും അതിനു സാധി ക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. പ്രാദേശിക ഘടക ങ്ങളും ജനങ്ങളു മായും യാതൊരു ബന്ധവും ഇല്ലാത്ത ചിലരുടെ ഇട പെടല്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്.
യാഥാര്‍ത്ഥ്യ ബോധം ഇല്ലാതെ പാര്‍ട്ടി യുടെ ഉന്നത തല ത്തിലുള്ള ചില ശക്തികള്‍ ആത്മാര്‍ത്ഥമായി നില്‍ക്കുന്ന വരെ ഒതുക്കുവാന്‍ ശ്രമിക്കുന്നു എന്നും അവര്‍ രാജിക്കത്തില്‍ സൂചിപ്പിച്ചു.