Friday, November 26th, 2010

പ്രവാസി വോട്ടവകാശം: വിജ്ഞാപനം ഇറക്കി

electronic-voting-india-epathram

ന്യൂ ഡല്‍ഹി : തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹത ലഭിക്കുന്ന സര്‍ക്കാര്‍  വിജ്ഞാപനം പുറത്ത് വന്നു.  പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസ്സാക്കിയിരുന്നു. ജന പ്രാതിനിധ്യ നിയമ (ഭേദഗതി) ബില്‍ പാസ്സായതോടെ യാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.  ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. 

11 ദശലക്ഷം പ്രവാസി കള്‍ക്കെങ്കിലും ഇതിന്‍റെ ഗുണഫലം ലഭിക്കും എന്നാണ് പ്രതീക്ഷ.  പോളിംഗ്  ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണം എന്നത് ഏറെക്കാല മായുള്ള പ്രവാസി കളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും.  എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്‍റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക.
പ്രവാസി കള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയ യില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമ പ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍ നിന്നും  വിട്ടു നിന്നാല്‍ വോട്ടര്‍ പട്ടിക യില്‍ നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറി കടന്നിരിക്കുന്നത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “പ്രവാസി വോട്ടവകാശം: വിജ്ഞാപനം ഇറക്കി”

  1. bijoys says:

    പ്രവാസികള്‍ക്ക് ജീവിക്കുവാന്‍ ഉള്ള അവകാശമാണ് വേണ്ടത്. എയര്‍പോര്‍ടു മുതല്‍ പിരിവ്, പിന്നെ ബന്ധുക്കളുടെ കല്യാണം, വീടുപണി തുടങ്ങി അവരെ പല വഴിക്ക് പിഴിയുന്നു. നാട്ടില്‍ വന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ നടത്തുവാന്‍ ആരെങ്കിലും പോയാല്‍ അവന്റെ ലീവ് തീര്‍ന്നതു തന്നെ.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine