പാട്ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവിയ്ക്ക് പരാജയം. റാബറിയുടെ പരാജയം ലാലു പ്രസാദ് യാദവിനു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിപ്പിച്ചു. രഖോപൂര്‍, സോനെപൂര്‍ മണ്ഡലങ്ങളിലാണ് റാബറി ദേവി മത്സരിച്ചിരുന്നത്. മുന്‍പ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിന് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പകരം റാബറി ദേവിയെ മുഖ്യമന്ത്രി യാക്കുകയായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സഖ്യം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയം തൂത്തു വാരുകയായിരുന്നു. ജാതി രാഷ്ടീയത്തില്‍ നിന്നും വികസന രാഷ്ടീയത്തിലേക്കുള്ള ഒരു വഴിത്തിരിവായിട്ടാണ് പലരും ഇതിനെ കാണുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
നിധീഷ് കുമാറ്-ബിജെപി സഖ്യം അധികാരത്തില്‍ എത്തിയത് ലേഖകന്‍ അറിഞ്ഞില്ലേ?
പ്രധാന വാര്‍ത്ത കാണാതെ ചെറിയ വാര്‍ത്തകള്‍ നല്‍കുന്നത് എന്തിനാണ്? ലാലുവിനോട് ഇയാള്‍ക്കെന്തെങ്കിലും വിരോധം ഉണ്ടോ?