Thursday, December 2nd, 2010

പ്രവാസി വോട്ട്: അന്തിമ വിജ്ഞാപനം ഒരാഴ്ചയ്ക്കകം

electronic-voting-india-epathram

ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും  ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി.  ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി  വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍
 • സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി
 • താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കു ബുക്കു കളുടെ കാലാവധി നീട്ടി
 • റിയല്‍ എസ്റ്റേറ്റ് മേഖല യെ ജി. എസ്. ടി. ക്കു കീഴില്‍ കൊണ്ടു വരും : അരുണ്‍ ജെയ്റ്റ്‌ലി
 • തിങ്കളും ചൊവ്വയും അഖിലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്ക്
 • നോട്ടു നിരോധനം കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി
 • എ​ക്​​സൈ​സ്​ തീ​രു​വ യില്‍ ഇ​ള​വ്​ : പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കുറയും
 • ശശികലക്ക് പരോള്‍ നിഷേധിച്ചു
 • പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന
 • നോട്ടുകള്‍ മാറ്റി എടുക്കുവാന്‍ പ്രവാസി കള്‍ക്ക് ഇനി അവസരമില്ല : സുഷമാ സ്വരാജ്
 • കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ
 • എല്ലാവര്‍ക്കും വൈദ്യുതി : പ്രധാന മന്ത്രി യുടെ ‘സൗഭാഗ്യ പദ്ധതി’ പ്രഖ്യാപിച്ചു
 • കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം
 • പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും
 • അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തില്‍
 • മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ
 • നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു
 • മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു
 • കേന്ദ്ര മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine