ബാംഗ്ലൂര്‍ : ഒരു ചലച്ചിത്ര നടിക്കൊപ്പം അശ്ലീല ചിത്രത്തില്‍ പിടിക്കപ്പെട്ട വിവാദ ആള് ദൈവം നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും സി. ഐ. ഡി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാമനഗര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട 430 പേജ് വരുന്ന കുറ്റപത്രത്തില്‍ നിത്യാനന്ദയ്ക്ക് പുറമെ നിത്യ ഭക്താനന്ദ, നിത്യ സച്ചിദാനന്ദ, രാഗിണി എന്ന മാ സച്ചിദാനന്ദ എന്നിവര്‍ക്ക് എതിരെയും കേസുണ്ട്.
ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാല്‍സംഗം), 377 (പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 417 (വഞ്ചന), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 120 B (കുറ്റകരമായ ഗൂഡാലോചന) എന്നിവയാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപവാദം, തട്ടിപ്പ്