ആന്ധ്രപ്രദേശ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ്സ് എം. പി. യുമായ ജഗന്‍ മോഹന്‍ റെഡ്ഡി എം. പി. സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെച്ചു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും അഛന്റെ പാരമ്പര്യം തട്ടിയെടുക്കുവാന്‍ ശ്രമിച്ചെന്നും മറ്റും രാജിയുമായി ബന്ധപ്പെട്ട് അയച്ച കത്തില്‍ പറയുന്നു. ജഗന്‍ മോഹന്റെ അമ്മയും ആന്ധ്രയിലെ പുതിവെന്തുല മണ്ഡലത്തിലെ എം. എല്‍. എ. യുമായ വിജയ ലക്ഷ്മിയും രാജി വെച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് ചില സൂചനകള്‍ ഉണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജശേഖര റേഡ്ഡി ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. ജഗ്‌മോഹനെ മുഖ്യമന്ത്രി യാക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും രാഷ്ടീയത്തില്‍ പുതുമുഖ മായതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതംഗീകരിച്ചില്ല. പകരം റോസയ്യയെ മുഖ്യമന്ത്രി യാക്കി. ഇതേ തുടര്‍ന്ന് ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള വിമത സംഘം പാര്‍ട്ടിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സാന്ത്വന യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍ ആന്ധ്രയില്‍ നടത്തിയ പര്യടനത്തെ പാര്‍ട്ടി നേതൃത്വം വിലക്കി യിരുന്നെങ്കിലും അദ്ദേഹം അത് ലംഘിച്ച് തന്റെ പരിപാടികള്‍ തുടര്‍ന്നു.
അടുത്തിടെ ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള “സാക്ഷി” ടി. വി. യില്‍ വന്ന ചില പരിപാടികള്‍ സോണിയാ ഗാന്ധിയേയും പ്രധാന മന്ത്രിയേയും അടക്കം ഉള്ള കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കളെ വിമര്‍ശിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയും ഉണ്ടായി. ജഗന്‍ മോഹനെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകും എന്നും സൂചനകള്‍ വന്നിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍