നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

November 30th, 2010

nityananda-epathram

ബാംഗ്ലൂര്‍ : ഒരു ചലച്ചിത്ര നടിക്കൊപ്പം അശ്ലീല ചിത്രത്തില്‍ പിടിക്കപ്പെട്ട വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും സി. ഐ. ഡി. കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചു. രാമനഗര ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട 430 പേജ് വരുന്ന കുറ്റപത്രത്തില്‍ നിത്യാനന്ദയ്ക്ക് പുറമെ നിത്യ ഭക്താനന്ദ, നിത്യ സച്ചിദാനന്ദ, രാഗിണി എന്ന മാ സച്ചിദാനന്ദ എന്നിവര്‍ക്ക്‌ എതിരെയും കേസുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാല്‍സംഗം), 377 (പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 417 (വഞ്ചന), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 120 B (കുറ്റകരമായ ഗൂഡാലോചന) എന്നിവയാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി നിത്യവും ആനന്ദം – വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യം

June 15th, 2010

swami-nityananda-poojaബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ്‌ പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ്‌ പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ്‌ സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.

ആശ്രമത്തില്‍ യാതൊരു വിധ ആത്മീയ പഠന ക്ലാസുകളും നടത്തരുത് എന്ന് കോടതി നിത്യാനന്ദയെ വിലക്കിയിട്ടുണ്ട്. വേണമെങ്കില്‍ യോഗാ ക്ലാസ്‌ മാത്രം എടുക്കാം. എന്നിരുന്നാലും തങ്ങളുടെ സ്വാമി തിരിച്ചു ആശ്രമത്തില്‍ വന്നതില്‍ ഏറെ ആനന്ദത്തിലാണ് “ശിഷ്യ” ഗണങ്ങള്‍ എന്നാണ് ആശ്രമത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി രഞ്ജിത യൂട്യൂബിനും ഗൂഗിളിനും എതിരെ കോടതിയെ സമീപിക്കും

May 1st, 2010

actress-ranjithaതന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് അവരുടെ അഭിഭാഷകന്‍ പ്രശാന്ത്‌ അറിയിച്ചു.

വീഡിയോയില്‍ കാണുന്ന യുവതി രഞ്ജിതയല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവരുടെ അഭിഭാഷകന്‍. വീഡിയോ വെബ് സൈറ്റില്‍ കയറ്റിയ ആള്‍ക്ക് ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിത തന്നെയാണ് എന്നത് തെളിയിക്കാന്‍ ഉള്ള ബാധ്യത ഉണ്ട്. ഇത് തങ്ങള്‍ നേരത്തെ പത്ര സമ്മേളനത്തില്‍ അറിയിച്ചതുമാണ്.

തന്റെ കൂടെ വീഡിയോയില്‍ ഉള്ള യുവതി നടി രഞ്ജിത തന്നെയാണ് എന്ന് വിവാദ സ്വാമി നിത്യാനന്ദ സമ്മതിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിതയല്ല എന്നാണ് രഞ്ജിതയുടെ അഭിഭാഷകന്റെ പക്ഷം. പ്രസ്തുത വീഡിയോ പ്രചരിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ കക്ഷിയെ അപകീര്‍ത്തി പ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെയാണ് തങ്ങളുടെ പരാതി. ഈ വീഡിയോയും ഇതിലെ കമന്റുകളും ഉടനടി വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കും.

തന്റെ കക്ഷി ആശ്രമത്തില്‍ പോകാറുണ്ട്. ഇത് തങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ആശ്രമത്തില്‍ വെച്ച് തന്റെ കക്ഷി ഒരു തരത്തിലുമുള്ള കരാറിലും ഒപ്പ് വെച്ചിട്ടില്ല എന്നും പ്രശാന്ത്‌ പറഞ്ഞു. നിത്യാനന്ദയുടെ ആശ്രമത്തില്‍ വരുന്നവരെ കൊണ്ട് “സെക്സ് കരാര്‍” ഒപ്പിടുവിക്കുന്ന പതിവുണ്ട് എന്ന് പോലീസ്‌ അന്വേഷണത്തിനിടെ സൂചനകള്‍ ലഭിച്ചിരുന്നു. ഈ “ലൈംഗിക കരാറിന്റെ” പകര്‍പ്പ്‌ ആശ്രമത്തില്‍ നിന്നും പോലീസിനു ലഭിച്ചതായും സൂചനകള്‍ ഉണ്ടായിരുന്നു. ലൈംഗിക ഊര്‍ജ്ജം ഉപയോഗിച്ച് അന്തേവാസികള്‍ കൂടുതല്‍ അടുത്ത ആത്മീയ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുന്ന താന്ത്രിക മുറകള്‍ പ്രയോഗിക്കുമെന്നും ഇതില്‍ നഗ്നതയും ലൈംഗിക ചേഷ്ടകളും ഉള്‍പ്പെടും എന്നും മറ്റും, ഇതിനെതിരെ ആശ്രമം സ്ഥാപകനും അധികൃതര്‍ക്കും യാതോരു ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല എന്നും ഈ കരാര്‍ സ്വമേധയാ ഒപ്പിടുന്നതാണ് എന്നുമാണ് കരാറിലെ ഉള്ളടക്കം.

വീഡിയോ രംഗത്ത്‌ വന്നതിനെ തുടര്‍ന്ന് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ നിത്യാനന്ദ ഒരു മാസത്തോളം ഒളിവിലായിരുന്നു. പിന്നീട് ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് പോലീസ്‌ നിത്യാനന്ദയെ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം
മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌ »



  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine