ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി. ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, പ്രവാസി