ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.
വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.
പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.
വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, തിരഞ്ഞെടുപ്പ്, നിയമം, പ്രവാസി