പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

March 24th, 2015

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനായി 1950 ലെ ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര മന്ത്രി സഭ ഉടന്‍ പരിഗണിക്കും.

വിദേശ ഇന്ത്യ ക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖ പ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമ ഭേദഗതി.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, നിയമ മന്ത്രാലയം മന്ത്രിസഭ യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ബജറ്റ് സമ്മേളന ത്തിന്റെ രണ്ടാംഘട്ട ത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരി പ്പിക്കും എന്നറിയുന്നു.

പ്രവാസി വോട്ടു മായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ച പ്പോള്‍, നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് ഒന്നര മാസം സമയം അനുവദിച്ചിരുന്നു.

വിദേശ ഇന്ത്യ ക്കാര്‍ക്ക് മുക്ത്യാര്‍ വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ അനുവദി ക്കണം എന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ, സര്‍ക്കാര്‍ അംഗീകരിക്കുക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : ഭേദഗതി ബില്‍ മന്ത്രിസഭ യുടെ പരിഗണനയ്ക്ക്

ഷാസിയ ഇല്‍മി രാജിയില്‍ നിന്നും പിന്‍മാറണം: യോഗേന്ദ്ര യാദവ്

May 24th, 2014

shazia-ilmi-epathram

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ. എ. പി. യുടെ പ്രചാരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കു വഹിച്ച ഷാസിയ ഇല്‍മി തന്‍റെ രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറണം എന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ്. ഷാസിയയുടെ തീരുമാനം തന്നെയും പാര്‍ട്ടിയെയും വല്ലാതെ വേദനിപ്പിച്ചു എന്നും, അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിരുന്നു എന്നും, തുടര്‍ന്നും ചര്‍ച്ചകള്‍ ആകാമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. പാർട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഷാസിയയുടെ പ്രവര്‍ത്തനം വളരെ മികച്ചു നില്‍ക്കുന്നതായിരുന്നു എന്നും യാദവ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി

May 21st, 2014

ur-ananthamurthy-epathram

ബാംഗളൂർ: നമോ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജ്ഞാനപീഠ ജേതാവും മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ യു. ആർ. അനന്തമൂർത്തിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആവുന്ന നാട്ടിൽ താൻ ജീവിക്കില്ല എന്നുള്ള അനന്തമൂർത്തിയുടെ പ്രസ്താവന മോഡിയുടെ അനുനായികളെ ഏറെ ചൊടിപ്പിച്ചിരുന്നു. മോഡി പ്രധാന മന്ത്രി ആയതിനെ തുടർന്ന് അനന്തമൂർത്തിക്ക് “നമോ ബ്രിഗേഡ്” എന്ന് അറിയപ്പെടുന്ന മോഡി അനുയായികളുടെ സംഘം പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. അനന്തമൂർത്തിയുടെ യാത്രാ ചിലവ് മുഴുവൻ തങ്ങൾ വഹിക്കും എന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാരാണ് അനന്തമൂർത്തിക്ക് ഇപ്പോൾ പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡി തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

May 20th, 2014

amit-shah-narendra-modi-epathram

ന്യൂഡല്‍ഹി: പതിനാറാം ലോകസഭയില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തു. പാര്‍ലിമെന്‍റ് സെന്‍റര്‍ ഹാളില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു. സുഷമാ സ്വരാജ് മോദിയെ അനുമോദിച്ചു. ഇത് ചരിത്ര നിമിഷമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ്സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി.

May 18th, 2014

ന്യൂഡെൽഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും അടക്കം രാജ്യത്താകമാനം പാര്‍ട്ടിക്കേറ്റത് ദയനീയ പരാജയമെന്ന് സി. പി. എം. പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ വിവിധ കാരണങ്ങളെ കുറിച്ച് വിശദമായ ചർച്ചയ്ക്കുമായി ജൂണ്‍ ആറിന് വീണ്ടും പി. ബി. യോഗം ചേരുമെന്നും, തുടർന്ന് ജൂണ്‍ ഏഴിന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പ്രസ്താവനയിലൂടെ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « മോഡി ജയിച്ചു; അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നമോ ബ്രിഗേഡ്
Next Page » മോഡി തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine