പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം, സാമ്പത്തികം