ന്യൂഡല്‍ഹി : കേരളത്തിനുള്ള ദുരിതാശ്വാസം നിശ്ചിത തുക യു. എ. ഇ. പ്രഖ്യാപിച്ചിട്ടില്ല എന്നും ധന സഹാ യം സംബ ന്ധിച്ച വില യിരു ത്തല്‍ നടന്നു കൊണ്ടി രിക്കുന്നു എന്നും ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി അഹ്മദ് അല്‍ ബന്ന.
കേരള ത്തില്‍ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വില യിരു ത്തല്‍ നടക്കുന്നതേ ഉള്ളു. ദുരിതാ ശ്വാസ കാര്യ ങ്ങൾ ക്കായി യു. എ. ഇ. യില്‍ ഒരു സമിതി രൂപീ കരി ച്ചിട്ടുണ്ട്. വിവിധ സംഘടന കളു മായി ചേർന്നു ദുരിതാ ശ്വാസ പ്രവർത്തന ങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സാമ്പ ത്തി ക സഹായ ത്തി ന്റെ കാര്യ ത്തിൽ ഔദ്യോഗിക മായി യു. എ. ഇ. ഇതു വരെ ഒന്നും പ്രഖ്യാ പിച്ചി ട്ടില്ല.
ധന സഹായം കൂടാതെ മരുന്നു കളും മറ്റു സഹായ ങ്ങളും എത്തിക്കാനാണു ശ്രമം. കേരള ത്തെ സഹായി ക്കുക എന്നത് മനുഷ്യത്വ പര മായ ഉത്തര വാദിത്വം ആണെന്നും യു. എ. ഇ. സ്ഥാന പതി പറഞ്ഞു.
അബുദാബി കിരീട അവകാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് കേരള ത്തി ന്റെ ദുരിതാ ശ്വാസ ത്തി നായി യു. എ. ഇ. 700 കോടി രൂപ നല്‍കും എന്ന് അറി യിച്ചി രുന്ന തായി മുഖ്യ മന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേള നത്തില്‍ വ്യക്ത മാക്കി യിരുന്നു.
I spoke to the Indian Prime Minister about the devastation caused by the floods in Kerala. My sincere condolences to the families of the victims. We stand with the Indian people. Our relief and charitable institutions are helping with relief efforts.
— محمد بن زايد (@MohamedBinZayed) August 21, 2018
എന്നാല്‍ പ്രളയ ദുരിതാ ശ്വാസ ത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറി യിക്കുകയും ഇത് വിവാദം ആവു കയും ചെയ്തി രുന്നു. ഈ സാഹ ചര്യ ത്തിലാണ് യു. എ. ഇ. സ്ഥാനപതി യുടെ വിശദീകരണം.
- കേരളത്തിനു കൈത്താങ്ങായി യു. എ. ഇ.
- കേരളത്തിനു സഹായവുമായി റെഡ് ക്രസന്റ്
- രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിൽ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, പരിസ്ഥിതി, വിവാദം, സാമ്പത്തികം