ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

July 22nd, 2022

droupadi -murmu-india-s-15-th-president-ePathram
ന്യൂഡല്‍ഹി : എൻ. ഡി. എ. സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി തെരഞ്ഞെടുത്തു. ബി. ജെ. പി. യുടെ ആദിവാസി വനിതാ നേതാവും ഝാർഖണ്ഡ് മുൻ ഗവർണ്ണറുമാണ് ദ്രൗപതി മുര്‍മു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി തീരുന്ന ജൂലായ് 25 ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരം ഏല്‍ക്കും. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യ മായാണ് ഇന്ത്യന്‍ രാഷ്ട്രപതി ആവുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്‍റെ 64.03 % ശതമാനം ദ്രൗപതി മുര്‍മു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന യശ്വന്ത് സിന്‍ഹക്ക് 35.97 % മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

June 7th, 2022

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ യു. എ. ഇ. അപലപിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നടപടിയെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി യു. എ. ഇ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു. എ. ഇ. നിരസിക്കുന്നു എന്ന് വിദേശ കാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മത ചിഹ്നങ്ങളെ ബഹുമാനിക്കണം എന്നും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി. വിവിധ മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും പ്രവണതകൾ തടയേണ്ടതാണ് എന്നും പ്രസ്താവന വ്യക്തമാക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യയിലെ പ്രവാചക നിന്ദ പ്രസ്താവനകളെ അപലപിച്ച് യു. എ. ഇ.

വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ്മ

June 5th, 2022

controversial-remarks-on-prophet-muhammad-nupur-sharma-bjp-ePathram
ന്യൂഡല്‍ഹി : ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബി. ജെ. പി. നേതാവ് നൂപുര്‍ ശര്‍മ്മ. ആരുടെയും മത വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്‍റെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണ് എന്നും പറഞ്ഞു.

തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള വ്യാപക പ്രതിഷേധ ത്തിനു പിന്നാലെയാണ് ബി. ജെ. പി. യില്‍ നിന്നും നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്.

- pma

വായിക്കുക: , , , , , ,

Comments Off on വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ്മ

കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു

May 25th, 2022

kapil-sibal-tablet-pc-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌ വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കപില്‍ സിബല്‍ മൽസരിക്കും.

സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ട് അഖിലേഷ് യാദവിനൊപ്പം ഉത്തര്‍പ്രദേശ് വിധാന്‍ സഭയില്‍ എത്തി കപില്‍ സിബല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാജ്യത്തിന് വേണ്ടി ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. മെയ് 16 ന് തന്നെ കോൺഗ്രസ്സ് പാർട്ടിക്ക് രാജി സമർപ്പിച്ചിരുന്നു. മോഡി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഒരു സഖ്യം ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കപില്‍ സിബല്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കപില്‍ സിബല്‍ കോണ്‍ഗ്രസ്സ് വിട്ടു

Page 8 of 53« First...678910...203040...Last »

« Previous Page« Previous « യു. എ. ഇ. യിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു
Next »Next Page » ഏകീകൃത തിരിച്ചറിയൽ കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha