കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍

April 1st, 2023

chicken-is-treated-as-animal-gujarat-government-told-to-the-high-court-ePathram

അഹമ്മദാബാദ് : കോഴി പക്ഷിയാണോ അതോ മൃഗം ആണോ എന്ന ചോദ്യത്തിന് കോഴി ഒരു മൃഗം തന്നെ എന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗം ആയിട്ടു തന്നെയാണ് കരുതുന്നത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

കോഴികളെ കശാപ്പു ശാലകളില്‍ വെച്ച് മാത്രമേ അറുക്കാന്‍ അനുവദിക്കാവൂ എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തിയ സംഘടനകള്‍ക്ക് മറുപടി നല്‍കിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കടകളില്‍ വെച്ച് കോഴിയെ അറുക്കുന്നതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് അനിമല്‍ വെല്‍ ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നീ സംഘടനകള്‍ സര്‍ക്കാരിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നിയമ ലംഘനം ആരോപിച്ച് ഇറച്ചിക്കടകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തുകയും കടകള്‍ അടച്ചു പൂട്ടുകയും ചെയ്തു. ഇതിനെതിരെ കോഴി വില്‍പ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചി രുന്നു.

ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികള്‍ മൃഗ പരിപാലന നിയമ പരിധിയില്‍ വരും എന്ന് സര്‍ക്കാര്‍ പ്ലീഡറാണ് കോടതിയെ അറിയിച്ചത്. PTI

- pma

വായിക്കുക: , , , , , , ,

Comments Off on കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍

ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം

December 28th, 2022

inc-indian-national-congress-election-symbol-ePathram
ന്യൂഡൽഹി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിന ആചരണം ലളിതമായ ചടങ്ങുകളോടെ എ. ഐ. സി. സി. ആസ്ഥാനത്ത് നടന്നു. കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുര്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കളും സേവാദള്‍ അംഗങ്ങളും സംബന്ധിച്ചു.

1885 ഡിസംബര്‍ 28 ന് ദാദാ ഭായ് നവറോജി, സുരേന്ദ്ര നാഥ് ബാനര്‍ജി, ഫിറോസ് ഷാ മേത്ത, W C ബാനര്‍ജി, S.രാമ സ്വാമി മുതലിയാര്‍ തുടങ്ങിയവർ അടക്കം 72 അംഗങ്ങളുടെ കൂട്ടായ്മ ആയിട്ടാണ് കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. INC Twitter 

- pma

വായിക്കുക: ,

Comments Off on ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം

മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

October 19th, 2022

mallikarjun-kharge-elected-president-of-indian-national-congress-ePathram
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പദവിയിലേക്ക് മല്ലികാര്‍ജുര്‍ ഖാര്‍ഗെ. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാൾ വോട്ടിംഗി ലൂടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. ആകെ 9497 വോട്ടുകള്‍ പോള്‍ ചെയ്തു. അതില്‍ 7897 വോട്ടുകള്‍ ഖാര്‍ഗെ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ശശി തരൂര്‍ 10 % വോട്ടുകള്‍ (1,072) നേടി.

കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യ സഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് മല്‍സരിച്ചത്.

- pma

വായിക്കുക: , ,

Comments Off on മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

എം. കെ. സ്റ്റാലിന്‍ വീണ്ടും ഡി. എം. കെ. പ്രസിഡണ്ട്

October 9th, 2022

mk-stalin-selected-dmk-president-ePathram ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ രണ്ടാമതും ദ്രാവിഡ മുന്നേറ്റ കഴകം (ഡി. എം. കെ.) പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗ ത്തിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറിയായി ദുരൈ മുരുകന്‍, ട്രഷറര്‍ ആയി ടി. ആര്‍. ബാലു വിനെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on എം. കെ. സ്റ്റാലിന്‍ വീണ്ടും ഡി. എം. കെ. പ്രസിഡണ്ട്

Page 6 of 53« First...45678...203040...Last »

« Previous Page« Previous « എയർ സുവിധ പിൻവലിക്കണം : ഇൻകാസ്
Next »Next Page » നയൻ താരക്ക് ഇരട്ടക്കുട്ടികൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha