ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.
2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.
Twitter : President Of India