ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് – പ്രധാനമന്ത്രിക്ക് പിന്തുണയുമായി രാഷ്ട്രപതി

September 6th, 2016

Pranab Mukherjee-epathram

നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് പദ്ധതിക്ക് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്ത്. തെരെഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കമ്മീഷൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ദിനത്തിൽ ഒരു വിദ്യാലയത്തിൽ ക്ലാസ്സ് എടുക്കവെയാണ് രാഷ്ട്രപതി ഈ കാര്യങ്ങൾ അറിയിച്ചത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരെഞ്ഞെടുപ്പുകൾ സമയ നഷ്ടവും പണച്ചെലവും കൂട്ടുന്നതിന് കാരണമാകുന്നുവെന്നും അതിനാൽ ഒറ്റ തെരെഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് നാം മാറണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ മാർച്ചിൽ നടന്ന ബി.ജെ.പി യോഗത്തിൽ പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ഒറ്റ ഇന്ത്യ ഒറ്റ തെരെഞ്ഞെടുപ്പ് – പ്രധാനമന്ത്രിക്ക് പിന്തുണയുമായി രാഷ്ട്രപതി

ഗാന്ധി വധം : ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു – രാഹുൽ ഗാന്ധി

September 1st, 2016

rahul-epathram

ഗാന്ധി വധത്തിൽ ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ ഗാന്ധി. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ പ്രസ്താവനക്ക് അടിസ്ഥാനമായാണ് പരാമർശം നടത്തിയത്. പ്രസ്താവനയുടെ പേരിലെടുത്ത മാനനഷ്ട കേസിൽ കോടതിക്ക് മുമ്പിൽ വിചാരണക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

രാഹുലിന്റെ അഭിഭാഷകനാണ് അദ്ദേഹത്തിന്റെ നിലപാടുകൾ കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

- അവ്നി

വായിക്കുക: ,

Comments Off on ഗാന്ധി വധം : ആർ.എസ്.എസ്സിന് എതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു – രാഹുൽ ഗാന്ധി

ഇടത് സർക്കാറിന് കനത്ത തിരിച്ചടി : ടാറ്റക്ക് നൽകിയ ഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി

August 31st, 2016

bangal-epathram

സി.പി.എം ടാറ്റയുടെ നാനോ ഫാക്ടറിക്കായി നൽകിയ പശ്ചിമബംഗാളിലെ 100 ഏക്കർ വരുന്ന കൃഷിഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഭൂമിക്ക് പകരമായി സർക്കാർ കർഷർക്ക് നൽകിയ പണം തിരിച്ച് വാങ്ങിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഒരു സ്വകാര്യ കമ്പനിയാണ് ഇടത് സർക്കാറിന് വേണ്ടി പണം ഇറക്കിയതെന്നും അവർക്ക് വേണ്ടി ഭൂമി കയ്യടക്കാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണങ്ങൾ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. കോടതി വിധിയിൽ അതീവ സന്തോഷമുണ്ടെന്നും അത് വലിയൊരു വിജയമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on ഇടത് സർക്കാറിന് കനത്ത തിരിച്ചടി : ടാറ്റക്ക് നൽകിയ ഭൂമി കർഷകർക്ക് തിരിച്ച് നൽകണമെന്ന് കോടതി

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

August 16th, 2016

india-pak-kashmir_epathram

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യയെ പാക്കിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയാണ് ഈ കാര്യം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ അറിയിച്ചത്. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറിന് നേരിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രാലയം കത്ത് കൈമാറിയത്. കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് രണ്ട് രാജ്യങ്ങളുടെയും ബാധ്യത ആണെന്ന് കത്തിൽ പറയുന്നു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാക്കിസ്ഥാൻ.

- അവ്നി

വായിക്കുക: ,

Comments Off on കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

August 16th, 2016

india-pak-kashmir_epathram

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യയെ പാക്കിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയാണ് ഈ കാര്യം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ അറിയിച്ചത്. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറിന് നേരിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രാലയം കത്ത് കൈമാറിയത്. കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് രണ്ട് രാജ്യങ്ങളുടെയും ബാധ്യത ആണെന്ന് കത്തിൽ പറയുന്നു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാക്കിസ്ഥാൻ.

- അവ്നി

വായിക്കുക: ,

Comments Off on കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

Page 53 of 54« First...102030...5051525354

« Previous Page« Previous « പിറ ന്നാള്‍ മരം ഗ്രൂപ്പിന്റെ ഹരിതാഭ മായ ഒരു സ്വാതന്ത്ര്യ ദിനാഘോഷം
Next »Next Page » സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അബുദാബി യിൽ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha