മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്

July 28th, 2023

manipur-and-north-east-states-of-india-ePathram
ന്യൂഡല്‍ഹി : പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) യുടെ പ്രതിനിധി സംഘം 2023 ജൂലായ് 29, 30 തീയ്യതികളില്‍ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

പാര്‍ലമെന്‍റിലെ പ്രതിഷേധം ശക്തമായതിന് ശേഷമുളള ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സന്ദര്‍ശന ത്തില്‍ ഇരുപതില്‍ അധികം എം. പി. മാര്‍ ഉണ്ടാകും. പാര്‍ലമെന്‍റ് മെംബര്‍മാര്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗിക പ്രതിനിധികളെ അയക്കും.

മണിപ്പൂര്‍ കലാപത്തില്‍ ഏകദേശം 150 പേര്‍ മരിച്ചു. 50,000 ത്തോളം പേര്‍ പലായനം ചെയ്തു എന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യ പ്രതിനിധി സംഘം താഴ്വരയിലെയും മലയോര മേഖലയിലെ ആളുകളേയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. Image Credit : WiKi

* ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്

പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍

July 27th, 2023

black-day-demonetisation-currency-notes-banned-ePathram
ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണം എന്ന് ആവശ്യ പ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു.

അവിശ്വാസ പ്രമേയം കൊണ്ടു വന്നിട്ടും കറുത്ത വസ്ത്രം ധരിച്ചിട്ടും പ്രയോജനം ഒന്നുമില്ല എന്നും 2024 ലും നരേന്ദ്ര മോഡി തന്നെ ഇന്ത്യ ഭരിക്കും എന്നും പാര്‍ലമെന്‍ററി കാര്യ വകുപ്പു മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.

ഭരണ പക്ഷത്തിന്‍റെ നില പാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചു കൊണ്ടാണ് ഇന്ന് പ്രതിപക്ഷ എം. പി. മാര്‍ പാര്‍ല മെന്‍റില്‍ എത്തിയത്. അടിയന്തര പ്രമേയം അംഗീകരിച്ച് ലോക്‌ സഭയില്‍ ചര്‍ച്ച വേണം എന്നും പ്രധാന മന്ത്രി സഭയില്‍ മറു പടി നല്‍കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍

മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

July 26th, 2023

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് I-N-D-I-A ക്കു വേണ്ടി കോണ്‍ഗ്രസ്സ് എം. പി. ഗൗരവ് ഗൊഗോയിയാണ്‌ ലോക്‌ സഭയില്‍ നോട്ടീസ് നല്‍കിയത്.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാന മന്ത്രി പ്രസ്താവന നടത്തണം എന്നും പാര്‍ലമെന്‍റില്‍ വിശദമായ ചര്‍ച്ച നടത്തുകയും വേണം എന്നുള്ള ഉറച്ച നില പാടിലാണ് പ്രതിപക്ഷം.

സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി പാര്‍ല മെന്‍റില്‍ പ്രസ്താവന നടത്താന്‍ നിര്‍ബ്ബന്ധി തനാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പ്രതിപക്ഷ വിശാല സഖ്യം തീരുമാനിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

വിശാല പ്രതിപക്ഷ സഖ്യം I-N-D-I-A രൂപീകരിച്ചു

July 19th, 2023

i-n-d-i-a-indian-national-democratic-inclusive-alliance-ePathram

ബെംഗളൂരു : അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ തകര്‍ക്കാന്‍ പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) രൂപീകരിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് I-N-D-I-A എന്ന കൂട്ടായ്മ രൂപീകരിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു. പി. എ. (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) യില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ അംഗങ്ങളാണ്. അതിനാൽ യു. പി. എ. എന്ന പേരിൽ നിന്നും മാറി I-N-D-I-A എന്ന പേര് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 23 ന് പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗത്തിനു ശേഷമാണ് ജൂലായ് 18 ന് ബെംഗളൂരുവില്‍ യോഗം ചേര്‍ന്നത്. ഈ യോഗ ത്തിലേക്ക് എട്ടു പുതിയ പാര്‍ട്ടികള്‍ കൂടി വന്നു ചേര്‍ന്നിട്ടുണ്ട്. ഇത് വിശാല പ്രതിപക്ഷ സഖ്യത്തിന് മികച്ച നേട്ടമായി. സഖ്യത്തിന്‍റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട്. മൂന്നാമത്തെ യോഗത്തില്‍ 11 അംഗ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. Image Credit : Twitter,  P T AM. K. Stalin

- pma

വായിക്കുക: , , , , , , , , ,

Comments Off on വിശാല പ്രതിപക്ഷ സഖ്യം I-N-D-I-A രൂപീകരിച്ചു

Page 3 of 5312345...102030...Last »

« Previous Page« Previous « ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി
Next »Next Page » പ്ലസ് വണ്‍ പ്രവേശനം : രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌ മെന്‍റിന് അപേക്ഷിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha