കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

May 7th, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയിൽ എത്തിയ കെജ്രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രചാരണം നടത്താൻ മാത്രം ജാമ്യ ഹരജി പരിശോധിക്കുന്നു എന്നും സുപ്രീം കോടതി വ്യക് മാക്കി.

ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണം . ഈ കേസിൽ അറസ്റ്റു ചെയ്യാൻ ഇ. ഡി. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടു എന്നും ഇ. ഡി. യോട് സുപ്രീം കോടതി ചോദിച്ചു.

 

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്

April 26th, 2024

election-ink-mark-ePathram
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളില്‍ 2024 ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നു. രണ്ടാം ഘട്ടത്തിൽ 88 ലോക്സഭാ മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഉഷ്ണ തരംഗം കാരണം അതിശക്തമായ ചൂട് അനുഭവപ്പെടുന്ന ചില പ്രദേശങ്ങളിൽ വോട്ടിംഗ് സമയം പുനക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ത്ഥികൾ മത്സര രംഗത്തുണ്ട്. 2.77 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. സംസ്ഥാനത്ത് കാൽ ലക്ഷത്തിൽ അധികം പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി. പോലീസും കേന്ദ്ര സേനയും തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് അദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് എന്നാണു റിപ്പോർട്ടുകൾ.

Tag : General Election-2024

 

- pma

വായിക്കുക: , , , , , ,

Comments Off on ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്

പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

March 11th, 2024

logo-law-and-court-lady-of-justice-ePathram

ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു. ചട്ടങ്ങളുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യ വിജ്ഞാപനം ഇറക്കി. 1955 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ട് പുതിയ നിയമം നിലവില്‍ വന്നിരുന്നു എങ്കിലും കടുത്ത പ്രതിഷേധ ങ്ങളെ തുടര്‍ന്ന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നട പടികള്‍ വൈകിപ്പിച്ചിരുന്നു.

ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനം ഇറക്കിയതോടെ രാജ്യത്ത് പൗരത്വ നിയമം നിലവില്‍ വന്നു. പൗരത്വ ത്തിനായി അപേക്ഷിക്കുവാൻ ഓണ്‍ ലൈന്‍ പോര്‍ട്ടലും തയ്യാറാക്കും.

2019 ഡിസംബര്‍ 11 നാണ് പൗരത്വ നിയമം പാർലി മെന്റിൽ പാസ്സാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിന്ന് എതിരെ രാജ്യ വ്യാപകമായി വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്കാണ് പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക.

- pma

വായിക്കുക: , , , , , , , ,

Comments Off on പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

February 10th, 2024

dr-ms-swaminathan-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന ഈ വര്‍ഷം അഞ്ചു പേർക്ക്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമിനാഥന്‍, മുന്‍ പ്രധാന മന്ത്രിമാരായ ചൗധരി ചരണ്‍ സിംഗ്, പി. വി. നര സിംഹ റാവു, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി, ബിഹാർ മുഖ്യ മന്ത്രിയായിരുന്ന കർപ്പുരി താക്കൂർ എന്നിവർക്കാണ് ഈ വർഷത്തെ ഭാരത് രത്‌നം പ്രഖ്യാപിച്ചത്. WiKi

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്

പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം

February 6th, 2024

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉള്‍പ്പെടുത്തരുത് എന്ന് രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ബാല വേല നിരോധനവും നിയന്ത്രണവും’ നിയമം മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം അറിയിച്ചത്.

ബോംബെ ഹൈക്കോടതിയുടെ 2014 ലെ ഉത്തരവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നും കുട്ടികളെ പങ്കെടുപ്പിക്കുന്നില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം.

ഇലക്ഷൻ പ്രചാരണ വാഹനത്തിലോ റാലിയിലോ കുട്ടികളെ ഉള്‍പ്പെടുത്തുക, പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുക, പോസ്റ്റര്‍ പതിപ്പിക്കല്‍, ലഘു ലേഖ വിതരണം ചിഹ്നങ്ങളുടെ പ്രദര്‍ശനം മുതലായ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇവ പാലിക്കാത്ത പക്ഷം അച്ചടക്ക നടപടികള്‍ക്ക് വിധേയരാവേണ്ടി വരും.

ബാലവേല നിയമങ്ങളും തെരഞ്ഞെടുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.  Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം

Page 2 of 5312345...102030...Last »

« Previous Page« Previous « മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ
Next »Next Page » ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha