Wednesday, September 22nd, 2010

കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ്‌ നായ

stray-dogs-games-village-epathram

ന്യൂഡല്‍ഹി : ഗെയിംസിന്റെ ഒരുക്കങ്ങളിലെ വീഴ്ചകളുടെ കഥകള്‍ വീണ്ടും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കളിക്കാരുടെ കട്ടിലില്‍ ഒരു തെരുവ് നായ ചാടി കളിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പുതിയ ആരോപണം. വിവിധ ടീമുകളുടെ  പ്രതിനിധികളും ഗെയിംസ് സംഘാടകരും തമ്മില്‍ നടന്ന യോഗത്തിലാണ് ഈ ഫോട്ടോ രംഗത്ത്‌ വന്നത്. ഗെയിംസ് ഗ്രാമത്തില്‍ നിന്നും എല്ലാ തെരുവ്‌ നായ്ക്കളെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രതിനിധി സംഘങ്ങള്‍ ആവശ്യപ്പെട്ടു.

ടവറിന്റെ പുറം ഭാഗത്ത്‌ മുഴുവന്‍ ചണ്ടിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ് എന്ന് കാനഡയില്‍ നിന്നുമുള്ള സംഘം അറിയിച്ചു. ഇവിടെ വൈദ്യുത കമ്പികള്‍ അപകടകരമായ വിധത്തില്‍ തുറന്നു കിടക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ കട്ടിലുകളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ടു എന്നാണു ഇംഗ്ലണ്ടില്‍ നിന്നും സ്കൊട്ട്ലാന്‍ഡില്‍ നിന്നുമുള്ള സംഘത്തിന്റെ പരാതി.

ഗെയിംസ് ഗ്രാമത്തിനകത്ത് തൊഴിലാളികള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും അന്യ രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികളെ ഏറെ വിഷമിപ്പിക്കുന്നു.

ഇതിനു പുറമെയാണ് എല്ലായിടത്തും ദൃശ്യമായ നായ്ക്കളുടെ കാഷ്ഠം.

ഇത്തരം വൃത്തിഹീനമായ, അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് തങ്ങളുടെ കളിക്കാരെ കൊണ്ട് വരാന്‍ ആവില്ല എന്ന് ന്യൂസീലാന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഇത് “ഞങ്ങളുടെ” രാജ്യത്തെയും “നിങ്ങളുടെ” രാജ്യത്തെയും ശുചിത്വ സങ്കല്‍പ്പങ്ങളുടെ അന്തരം കൊണ്ട് തോന്നുന്നതാണ് എന്നായിരുന്നു ഒരു പത്ര സമ്മേളനത്തില്‍ ഗെയിംസിന്റെ സംഘാടക സമിതി ജന. സെക്രട്ടറി ലളിത് ഭാനോട്ടിന്റെ മറുപടി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine